താരനകറ്റാന്‍ ചില എളുപ്പവഴികള്‍
ചെറുനാരങ്ങാനീര് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്. എന്നാല്‍ ചെറുനാരങ്ങാ നീരിനൊപ്പം അല്‍പം തേങ്ങാപ്പാലും മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക, അര മണിക്കൂറിന് ശേഷം തല കഴുകിക്കളയുക.
വെളിച്ചെണ്ണയും ഒലീവ് ഓയിലും വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. ഇതിലും അല്‍പം ചെറുനാരങ്ങാ നീര് ചെര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.
ഉലുവ
ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളര്‍ച്ചയേയും കാര്യമായി സഹായിക്കുന്നു. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്‍ത്ത ശേഷം നന്നായി അരച്ച് ഉള്ളിനീരു കൂടി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക.
ഉള്ളിനീരും നാരങ്ങാനീരും
ഉള്ളിനീരും നാരങ്ങാ നീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരനെ പ്രതിരോധിയ്ക്കും. ഉള്ളിനീരും മുടി വളര്‍ച്ചയെ കാര്യമായി സഹായിക്കുന്നു.
ചെമ്പരത്തിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ചെമ്പരത്തി പൂവും ശിക്കകായയും കൂടി അരച്ച് മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. ഇത് താരനെ പ്രതിരോധിയ്ക്കാനുള്ള നല്ല വഴിയാണ്.
നമ്മള്‍ ഉപയോഗിക്കുന്ന ചീപ്പ് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം.ഒരു പരിധി വരെ താരനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കും.
ഹെന്ന നല്ലതിന് ഹെന്ന തണുത്ത തൈരുമായി മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുന്നതും താരന്‍ കളയാന്‍ നല്ല മാര്‍ഗ്ഗമാണ്. പലപ്പോഴും തൈര് മുടിവളര്‍ച്ചയില്‍ സഹായിക്കും എന്നതും സത്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha