രക്തസമ്മര്‍ദ്ദം, കൊഴുപ്പ് എന്നിവ കുറയ്ക്കാന്‍ തൈര് അത്യുത്തമം
തൈരിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. നിത്യജീവിതത്തില്‍ തൈര് ഉപയോഗിക്കുന്നത് കൊണ്ട്് ആരോഗ്യകരമായ ഒരു ജീവിതം കൂടി നേടാന്‍ സാധിക്കും. തൈര് ഉപയോഗിക്കുന്നവര്‍ അതിന്റെ ഗുണങ്ങളെക്കുറിച്ച് കൂടി ബോധവാന്‍മാരാകുന്നത് അത്യാവശ്യമാണ്. തൈര് കഴിക്കുന്ന ഗുണങ്ങള്‍ പാല്‍ കഴിക്കുമ്പോഴും ലഭിക്കുന്നതാണ്. എന്നാല്‍ പാല്‍ പല ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും. പക്ഷെ തൈരിന് ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ നിത്യവുമുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തൈര്.
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്് തൈരില്‍. പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക്, അയഡിന്‍, റിബോഫ്‌ലാവിന്‍, വിറ്റാമിന്‍ ബി12 തുടങ്ങി നിരവധി പോഷകങ്ങള്‍ തൈരിലുണ്ട്്.
എല്ലുകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ തൈരിന് കഴിയും. തൈരില്‍ നിന്നും ധാരാളം കാല്‍സ്യവും വൈറ്റമിന്‍ ഡിയും ലഭിക്കും. കാല്‍സ്യം എല്ലുകള്‍ ശക്തിപ്പെടുത്തുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്്. അവ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ദഹനത്തെ വേഗത്തിലാക്കാനും ഇത് സഹായിക്കും. തൈരിലെ ബാക്ടീരിയകള്‍ ശ്വേത രക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
തൈരില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമര്‍ദം കുറയ്ക്കാന്‍ സഹായിക്കും. തൈരില്‍ അടങ്ങിയിരുന്ന ലാക്‌ടോസ് ആസിഡ് നിര്‍ജീവ കോശങ്ങളെ ഇല്ലാതാക്കും. അതുകൊണ്ടു തന്നെ തൈര് ഫേസ്പാക്കായി ഉപയോഗിച്ചാല്‍ ചര്‍മ്മം നനുത്തതാക്കാന്‍ നല്ലതാണ്. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha