ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദത്തിനും വെണ്ടയ്ക്ക ഉത്തമം
വീട്ടുവളപ്പില്‍ ജൈവരീതിയില്‍ വിളയിച്ച വെണ്ട.യ്ക്ക പച്ചയ്ക്കും കഴിക്കാം. വെണ്ടയ്ക്ക വിഭവങ്ങള്‍ കുറഞ്ഞ തീയില്‍ വേവിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. അതിലുളള നാരുകള്‍ ഉള്‍പ്പെടെയുളള പോഷകങ്ങള്‍ നഷ്ടമാകുന്നത് ഒരുപരിധി വരെ അങ്ങനെ തടയാം. എണ്ണയില്‍ വറുത്ത വിഭവങ്ങളിലൂടെയാണ് കൊളസ്‌ട്രോള്‍ അമിതമായി ശരീരത്തിലെത്തുന്നത്. കഴിവതും വെണ്ടയ്ക്ക െ്രെഫ ചെയ്തു കഴിക്കുന്നത് ഒഴിവാക്കണം. മറ്റു രീതികളില്‍ പാകം ചെയ്തു കഴിക്കുന്നതാണ് ഉചിതം. മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കുന്നതിനു വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ കെ സഹായകം. വെണ്ടയ്ക്കയിലുളള മഗ്‌നീഷ്യം, സെലിനിയം, മാംഗനീസ്, കാല്‍സ്യം, കോപ്പര്‍ തുടങ്ങിയ അവശ്യം വേണ്ട പോഷകങ്ങള്‍ ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളെ തുരത്തുന്നതിനു സഹായകം. എല്ലുകളുടെ ആരോഗ്യത്തിനും വെണ്ടയ്ക്ക ഗുണപ്രദം.
രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആര്‍ട്ടീരിയോ സഌ റോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തില്‍ ലയിക്കുന്നതരം നാരുകള്‍ രക്തത്തിലെ സെറം കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങള്‍ക്കുളള സാധ്യത കുറയ്ക്കുന്നു.
സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗര്‍ഭിണികളുടെ. ഭ്രൂണാവസ്ഥയില്‍ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളം. ഗര്‍ഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബിനെ തകരാറില്‍ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകള്‍ അവശ്യം. 412 ആഴ്ചകളിലെ ഗര്‍ഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നു. ഗര്‍ഭകാലത്തെ വിളര്‍ച്ച തടയുന്നതിനും അതു സഹായകം. അതിനാല്‍ ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില്‍ വെണ്ടയ്ക്ക പതിവായി ഉള്‍പ്പെടുത്തണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha