വേനല്‍ക്കാലത്ത് ചുണ്ടുകളുടെ സംരക്ഷണത്തിന്
വേനല്‍ക്കാലം സൗന്ദര്യ സംരക്ഷണത്തിന് വളരെയതികം വെല്ലുവിളികള്‍ നിറഞ്ഞ കാലമാണ്. കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് ചുണ്ടുകളും ചര്‍മ്മവും തന്നെ. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചുണ്ടുകളുടെ സംരക്ഷണം സാധ്യമാകും. കാറ്റും വെയിലും കൂടുതലായി ഏല്‍ക്കേണ്ടിവരുമ്പോള്‍ ചുണ്ടുകളിലെ ഈര്‍പ്പം നഷ്ടപ്പെട്ട് വരണ്ട് പൊട്ടുകയും മൃദുവായ ചര്‍മ്മം ഇളകി പോകുകയും ചെയ്യും. ശ്രദ്ധിച്ചില്ലങ്കില്‍ ഇത് കഠിനമായ വേദനയ്ക്ക് കാരണമാകും.
പുറത്ത് പോകുമ്പോള്‍ ചുണ്ടുകളില്‍ വെണ്ണപുരട്ടണം. ഇത് നനവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും.
വെണ്ണപുരട്ടാന്‍ കഴിഞ്ഞില്ലങ്കില്‍ എപ്പോഴും ലിപ്പ്‌കെയര്‍ ഉപയോഗിക്കുക.
രാവിലെ പല്ലുതേയ്ക്കുമ്പോള്‍ ബ്രെഷ് ഉപയോഗിച്ച് ചുണ്ടുകളില്‍ മൃദുവായി ഉരസുക. ഇത് മൃദകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.
തക്കാളി തേനില്‍ യോജിപ്പിച്ച് ചുണ്ടുകളില്‍ പുരട്ടുന്നതും നല്ലതാണ്. വേനല്‍ക്കാലത്ത് ചുണ്ടുകളുടെ നിറം സംരക്ഷിക്കാന്‍ ബീറ്റ്‌റൂട്ട് ചുണ്ടുകളില്‍ ഉരസുക. ലിപ്പ്‌സിറ്റിക്കുകള്‍ ഒഴിവാക്കുക. ഇത് ചുണ്ട് വിണ്ടുകീറാനെ ഉപകരിക്കു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha