വേനലില്‍ ചര്‍മ്മം സംരക്ഷിക്കാന്‍
വേനലില്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നതെങ്ങനെയെന്നു നോക്കാം.
ചര്‍മത്തിന്റെ സ്വയരക്ഷാമാര്‍ഗങ്ങളിലെന്നാണ് കരുവാളിപ്പ് അഥവാ ടാനിംഗ്. യൂവി രശ്മികള്‍ പതിക്കുമ്പോള്‍ ചര്‍മത്തിലെ മെലാനിന്റെ അളവ് കൂടുന്നതാണ് നിറവ്യത്യാസത്തിനു പിന്നില്‍. കരുവാളിപ്പിന്റെ അത്യന്തമായ അവസ്ഥയാണ് സൂര്യതാപം. ചര്‍മത്തില്‍ ചുവപ്പ്, എരിച്ചില്‍ എന്നിവയുണ്ടാകുകയും പിന്നീട് തീപ്പൊള്ളല്‍ പോലെയുള്ള കുമിളകള്‍ ഉണ്ടായി അവ പൊളിഞ്ഞു വികൃതമാകുകയും ചെയ്യാം. മെലാനിന്റെ അളവ് കുറവുള്ള വെളുത്ത ശരീരപ്രകൃതക്കാര്‍ക്കാണ് ഇത് ഏറ്റവും സാധാരണമായി കാണുന്നത്. ത്വക് രോഗവിദഗ്ധന്റെ സഹായത്തോടെ ഇതു പരിഹരിക്കാം
ചര്‍മത്തിലെ വിയര്‍പ്പ്ഗ്രന്ഥികളില്‍ നിന്നും ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ചൂടുകുരു. അമിത വിയര്‍പ്പ്, ഗ്രന്ഥികളുടെ സുഷിരങ്ങളെ ചുരുക്കുന്നതിനാല്‍ ചെറിയ കുരുക്കളും ചൊറിച്ചിലും ഉണ്ടാകുന്നു. വസ്ത്രങ്ങള്‍ കൊണ്ടു മൂടിയ ഭാഗങ്ങളിലും ഇടുങ്ങിയ ശരീരഭാഗങ്ങളിലുമാണ് ഇത് കാണുന്നത്. ഉഷ്ണകാലത്ത് എപ്പോഴും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുകയും വെള്ളം ധാരാളം കുടിച്ചു ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം. വെയിലില്‍ നിന്നു തിരിച്ചു വന്നാല്‍, ശരീരം പച്ചവെള്ളം കൊണ്ടു കഴുകി തണുപ്പിക്കണം.
ചൂടുകുരു തടുക്കാനായി വിയര്‍പ്പ് ആഗിരണം ചെയ്യുന്ന പൗഡറോ, കലാമിന്‍ ക്രീമുകളോ ഉപയോഗിക്കാം.എന്നാല്‍ ചര്‍മം ചൂടായിരിക്കുമ്പോള്‍ ഒരിക്കലും നല്ല തണുത്ത വെള്ളംകെണ്ട് കഴുകരുത്. അത് ചര്‍മത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും
അലര്‍ജി എയര്‍കണ്ടീഷണര്‍ ഉള്ളിടത്തു നിന്നു പൊരിവെയിലത്തേക്കോ വെയിലില്‍ നിന്നു തണുത്ത മുറിയിലേക്കോ പെട്ടെന്നു മാറുമ്പോള്‍ ചര്‍മത്തിലെ ചെറു ഞരമ്പുകളിലും നാഡികളിലും അസ്വസ്ഥത അനുഭവപ്പെടുകയും ഇത് ചിലരില്‍ ഒരു തരം അലര്‍ജിക്ക് കാരണമാകുകയും ചെയ്യുന്നു. ദേഹമാസകലം ചൊറിച്ചില്‍, തിണര്‍പ്പ് എന്നിവ ഉണ്ടാകുന്നു. വേനലില്‍ ചൂടിന്റെയും തണുപ്പിന്റെയും ഏറ്റക്കുറച്ചില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
സൂര്യതാപം ഉണ്ടാക്കുന്നത് യൂവി ബി രശ്മികളാണെങ്കില്‍ സൂര്യരശ്മികൊണ്ടുള്ള അലര്‍ജി ഉണ്ടാക്കുന്നത് യൂവിഎ രശ്മികളാണ്. സൂര്യതാപം പൊള്ളലുകള്‍ ഉണ്ടാക്കുമ്പോള്‍ സണ്‍അലര്‍ജി ചൊറിച്ചിലും കുരുക്കളും തടിപ്പും ഉണ്ടാക്കുന്നു.
ഇത് വേനല്‍ക്കാലത്തു ചെറുപ്പക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എണ്ണ ഉല്‍പാദിപ്പിക്കുന്ന സ്‌നേഹഗ്രന്ഥികളുടെ സുഷിരങ്ങളില്‍ ഉണ്ടാകുന്ന തടസ്സമാണ് പ്രധാന കാരണം. ചിട്ടയായ ആഹാരത്തോടൊപ്പം അമിത ഉഷ്ണം, എണ്ണമയം, അഴുക്ക് എന്നിവയില്‍ നിന്നുള്ള സംരക്ഷണവും അത്യാവശ്യമാണ്. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയേഗിച്ചു മുഖം രണ്ടോ മൂന്നോ തവണ കഴുകാം. തുടര്‍ന്ന് ടോണറും എണ്ണമയം കുറവുള്ള മോയിസ്ചുറൈസറും ഉപയോഗിക്കണം. പഴുപ്പുള്ള കുരുക്കള്‍ ഉള്ളപ്പോള്‍ ആവി പിടിക്കുകയോ സ്‌ക്രബ് ചെയ്യുകയോ പൊട്ടിക്കുകയോ അരുത്.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ എസ്പിഎഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) കുറഞ്ഞത് 30 എങ്കിലുമുള്ളവ ഉപയോഗിക്കുക.പുറത്തു പോകുമ്പോള്‍ മാത്രമല്ല വീട്ടിനുള്ളിലും സണ്‍സ്‌ക്രീന്‍ ശീലമാക്കാം. രാവിലെ 8മണി 11 മണി, 3 മണി എന്നിങ്ങനെ മൂന്നു തവണ ഉപയോഗിക്കുക. കാരണം, മൂന്നു മണിക്കൂര്‍ മാത്രമേ സണ്‍സ്‌ക്രീനിന്റെ ഫലം നിലനില്‍ക്കൂ..
ശരീരം മറയുന്ന ഇഴയടുപ്പമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ തന്നെയാണു സൂര്യനെ തടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. കുടയോ തൊപ്പിയോ കൂടെ കരുതുക. മുടി മറച്ചുകൊണ്ടുള്ള സ്‌കാര്‍ഫ് മുടിയിഴകളെ യൂവി രശ്മികള്‍ കാരണമുണ്ടാകുന്ന നര, മുടി വിണ്ടുകീറല്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha