ക്ഷീണമകറ്റാന്‍ മാമ്പഴ ലസ്സി
മാമ്പഴങ്ങളുടെ കാലത്ത് ക്ഷീണമകറ്റാന്‍ ഏറ്റവും നല്ല പാനീയങ്ങളിലൊന്നാണ് മാമ്പഴ ലസ്സി. നല്ല കട്ടിത്തൈര് അല്‍പ്പം ഉപ്പും,പഞ്ചസാരയുംചേര്‍ത്ത് കലക്കിയെടുത്താല്‍ ലസ്സിയായി. ഇതില്‍ മാമ്പഴം കൂടിയിട്ടാല്‍ രുചിയൂറും മാമ്പഴ ലസ്സിയാവും.
ഇതില്‍ പല രുചികള്‍ നല്‍കാം. നല്ല പഴുത്ത മാമ്പഴം ചേര്‍ത്തും മുന്തിരി ചേര്‍ത്തും, പൈനാപ്പിള്‍ ചേര്‍ത്തുമെല്ലാം ലസ്സി തയ്യാറാക്കാം. വേനല്‍ക്കാലം കഴിഞ്ഞ് മാമ്പഴക്കാലം കൂടിയായതോടെ മാമ്പഴ ലസ്സി വളരെ കുറഞ്ഞ ചെലവില്‍ ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
കട്ടത്തൈര് 1 കപ്പ്
നല്ല പാകമായ മാമ്പഴം ഒന്ന്, തൊലികളഞ്ഞ് കഷണങ്ങളാക്കിയത്
പഞ്ചസാരഒരു ടീസ്പൂണ്‍
ഉപ്പ് രണ്ട് നുള്ള്..
തയ്യാറാക്കുന്ന വിധം
നാലുചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഒരു കപ്പിലേയ്ക്ക് ഒഴിച്ചശേഷം രണ്ടോ മൂന്നോ ഐസ് ക്യൂബുകളുമിട്ട് കുടിയ്ക്കാം. എലയ്ക്കയുടെ രുചി ഇഷ്ടമാണെങ്കില്‍ എലയ്ക്കാപ്പൊടിയും ലസ്സിയില്‍ ചേര്‍ക്കാം.
ഫാറ്റ് ഫ്രീ തൈരാണ് ലസ്സിയുണ്ടാക്കാന്‍ നല്ലത്. തൈര് അധികം പുളിച്ചുപോയാല്‍ ലസ്സി രുചികരമാകില്ല. മാമ്പഴക്കഷണങ്ങള്‍ നന്നായി അരയാനും ശ്രദ്ധിക്കണം.
രണ്ടുദിവസം ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പൈനാപ്പിള്‍ ലസ്സിയും, ഗ്രേപ്പ് ലസ്സിയും എല്ലാം ഇതേരീതിയില്‍ത്തന്നെയുണ്ടാക്കാം. പുതിന ചേര്‍ത്തുണ്ടാക്കുന്ന ചേര്‍ത്തുണ്ടാക്കുന്ന ലസ്സി ആരോഗ്യത്തിന് വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha