ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ പഴയ രുചികള്‍ക്ക് സ്ഥാനമില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഫാസ്റ്റ് ഫുഡ് യുഗത്തിന്റെ വക്ത്താക്കളായി മാറി. കുടുംബങ്ങള്‍ക്കൊപ്പം ഒരു മേശ ക്കുചുറ്റും ഇരുന്നു കഴിക്കുന്ന പതിവ് അപൂര്‍വമായി. എല്ലാവരും തിരക്കിലാണ്.
സ്വസ്ഥമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതും തങ്ങള്‍ എന്താണ് കഴിക്കുന്നത് എന്നുപോലും ചിലപ്പോള്‍ ശ്രദ്ധിക്കാറില്ല.
ഇവിടെയാണ് ന്യൂട്രീഷനിസ്റ്റിന്റെ പ്രാധാന്യം. രോഗങ്ങളില്ലാതെ ജീവിക്കുന്നതിന് ന്യൂട്രീഷണിസ്റ്റുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് മനസിലാക്കാം.
1. കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കുക. ഇവയ്ക്ക് പകരം ഈന്തപ്പഴം, തേന്‍ തുടങ്ങിയവ ചെറിയ അളവില്‍ ഉപയോഗിക്കാം. കൃത്രിമ മധുരങ്ങള്‍ സിന്തറ്റിക് ഘടകങ്ങള്‍ അടങ്ങിയതാണ്. അവയെ ശരീരം സ്വീകരിക്കില്ല. കൂടാതെ അവ ശരീരഭാരം കുറയാന്‍ സഹായിക്കുകയുമില്ല.
2. പ്രാതലിന് ധാന്യങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇവ ആരോഗ്യകരമല്ല. ഇവ പഞ്ചസാര, സോഡിയം, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്താന്‍ കാരണമാകും. ഒരു പാത്രം ധാന്യങ്ങള്‍ ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.
3. മത്സ്യം ആരോഗ്യത്തിന് ഉത്തമമാണ്. എന്നാല്‍ മത്സ്യം വാങ്ങുന്നത് ശ്രദ്ധിച്ച് വേണം. കടല്‍ മത്സ്യങ്ങളാണ് കൃഷിചെയ്തുണ്ടാക്കുന്നവയേക്കാള്‍ നല്ലത്. കൃഷി ചെയ്യുന്നവയില്‍ മെര്‍ക്കുറി, മാലിന്യങ്ങള്‍, കാര്‍സിനോജെന്‍,കീടനാശിനികള്‍ എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.
4. പീനട്ട് ബട്ടര്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇതില്‍ പഞ്ചസാര ഉയര്‍ന്ന അളവിലാണ് അടങ്ങിയിരിക്കുന്നത്. ഇതിന് പകരം ബദാം ബട്ടര്‍ ഉപയോഗിക്കുക. വിപണിയില്‍ ലഭ്യമായ മികച്ച ഇനം ബട്ടറാണിത്. സോഡിയം കൂടുതലായി അടങ്ങിയ ഉപ്പ് ചേര്‍ന്ന നട്ട്‌സിന് പകരം അല്ലാത്തവ ഉപയോഗിക്കുക.
5. ടിന്നിലടച്ച തക്കാളി ഉപയോഗിക്കരുത്. ഇവയില്‍ പഞ്ചസാരയും ഉപ്പും വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇതിലുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ ശരീരത്തിന് ദോഷകരമാണ്. ഈ രാസപദാര്‍ത്ഥങ്ങള്‍ ഹൃദയത്തെയും പ്രത്യുത്പാദന സംവിധാനത്തെയും ദോഷകരമായി ബാധിക്കും.
6. ഉപ്പ് ഒഴിവാക്കുക. പോഷകമൂല്യം കുറഞ്ഞ ഉപ്പ് രക്താതിസമ്മര്‍ദ്ദത്തിന് കാരണമാകുന്നതാണ്. ഇതിന് പകരം ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ഉപയോഗിക്കാം. സംസ്‌കരിച്ച, പായ്ക്ക് ചെയ്ത ബ്രെഡും ഒഴിവാക്കുക. ഇവ സോഡിയം, പഞ്ചസാര, പ്രിസര്‍വേറ്റീവുകള്‍ എന്നിവ അമിതമായി അടങ്ങിയവയാണ്. ഇത് ദഹിപ്പിക്കാന്‍ പ്രയാസമുള്ളവയായതിനാല്‍ ദഹനവ്യവസ്ഥക്ക് ദോഷം ചെയ്യും.
https://www.facebook.com/Malayalivartha