മൈഗ്രേന്‍ എന്ന തലവേദന
മൈഗ്രേന്റെ ലക്ഷണങ്ങളും പ്രതിവിധികളും
വളരെ കഠിനമായി നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി വരുന്ന തലവേദനയാണ് മൈഗ്രേന്‍. വെളിച്ചത്തോടുളള അസഹ്യത, ശബ്‌ദം കേള്‍ക്കാന്‍ പ്രയാസം, ഛര്‍ദ്ദി, വിവിധ നിറങ്ങള്‍ കണ്ണിനുമുന്നില്‍ മിന്നിമിന്നി മറയുക തുടങ്ങിയ പ്രയാസങ്ങള്‍ മൈഗ്രേനുള്ളവരില്‍ സാധാരണമാണ്.
തലവേദനയുള്ളപ്പോള്‍ തണുത്ത വെള്ളത്തില്‍ തലകഴുകുക. മൈഗ്രേന്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ശിമിക്കുന്നതുവരെ കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മത്സ്യം, മുട്ട, ടിന്നിലടച്ച ഭക്ഷണങ്ങള്‍, തൈര് മുതലായവ ഒഴിവാക്കുക.
വെളിച്ചം കുറഞ്ഞ മുറിയില്‍ വിശ്രമിക്കുകയാണെങ്കില്‍ കൂടുതല്‍ ഐസ്‌ട്രെയിന്‍ ഉണ്ടാകുന്നതു തടയും. തലവേദനയുള്ളപ്പോള്‍ മല്ലിയില അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ആശ്വാസം നല്‍കും.
പെയിന്‍ബാമുകള്‍ കഴിവതും ഒഴിവാക്കുക. ബ്രഹ്മിനീര് പതിവായി രാത്രിയില്‍ 5 മില്ലിലിറ്റര്‍ വീതം കഴിക്കുന്നതും തലവേദന, ഛര്‍ദ്ദി എന്നിവയുള്ളപ്പോള്‍ അരസ്‌പൂണ്‍ ജീരകവും, ചെറിയ കഷണം ചുക്കും നേര്‍പ്പിച്ച പാലില്‍ തിളപ്പിച്ച് അതു തണുത്തശേഷം കഴിക്കുന്നതും നല്ലതാണ്.
മരുന്നുകള്‍ കൊണ്ട് മൈഗ്രേന്‍ പൂര്‍ണ്ണമായും മാറ്റാന്‍ കഴിയില്ല. നിരന്തരമായി ഉണ്ടാകുന്ന തലവേദന ഒരു പരിധി വരെ മരുന്ന് കൊണ്ട് ശമിപ്പിക്കുന്നതിനുകഴിയൂ. രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകള്‍ അനുസരിച്ച് കുറച്ചു കാലം മരുന്നു കഴിക്കുന്നത് രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കും.
ആയുര്‍വേദം, അലോപ്പതി, ഹോമിയോ എന്നിവയിലെല്ലാം മൈഗ്രേന് ചികിത്സയുണ്ട് .അത് രോഗിയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി തീരുമാനമെടുക്കണം. ചില റിലാക്‌സേഷന്‍ രീതികളും ജലചികിത്സയും രോഗത്തിന്റെ തീവ്രത കുറയ്‌ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha