ഇന്നുമുതല്‍ ആറുലക്ഷം പെണ്‍കുട്ടികള്‍ക്ക് റുബെല്ല വാക്‌സിനേഷന്‍
ജന്മനാ വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന 'റുബെല്ല' രോഗത്തിനെതിരെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യ പ്രതിരോധ കുത്തിവയ്‌പ് സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന ആറുലക്ഷത്തോളം വരുന്ന പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ഡോ. പി.കെ.ജമീല പറഞ്ഞു. ഈ വാക്‌സിന്‍ എടുക്കുന്നതുമൂലം ശാരീരികമായി യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്നും നൂറു ശതമാനം സുരക്ഷിതവുമാണെന്നും ഡയറക്‌ടര്‍ പറഞ്ഞു.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ റുബെല്ലാ രോഗം അമ്മമാരില്‍ നിന്ന് കുട്ടിയിലേക്ക് പകരും. 'കണ്‍ജനെറ്റല്‍ റുബെല്ല സിന്‍ഡ്രോം' എന്ന അവസ്ഥയാണ് ഗര്‍ഭസ്ഥ ശിശുക്കളില്‍ ഇതുണ്ടാക്കുക. ഇത് ഹൃദയം, മസ്‌തിഷ്‌കം എന്നിവര്‍ക്ക് ഗുരുതര വൈകല്യങ്ങള്‍ സംഭവിക്കുകയും അന്ധത, ബധിരത, ബുദ്ധിമാന്ദ്യം തുടങ്ങി അവസ്ഥകള്‍ക്ക് കാരണമാവുകയും ചെയ്യും. 18 മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് എം.എം.ആര്‍ വാക്‌സിന്‍ നല്‍കുന്നതോടൊപ്പം അടുത്ത 12 വര്‍ഷത്തേക്ക് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് റുബെല്ലെക്കെതിരായ പ്രതിരോധ കുത്തിവയ്‌പ് നല്‍കുന്നതാണ് പദ്ധതി.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് ആവശ്യമായ മരുന്നുകള്‍ എല്ലായിടത്തും എത്തിക്കുന്നത്. ഈ പദ്ധതിയുടെ തുടക്കം ജനുവരി 28 ന് തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ നടന്നു. എന്നാല്‍ സംസ്ഥാനത്തുടനീളം വാക്‌സിനേഷന്‍ നല്‍കുന്ന പരിപാടിക്ക് തുടക്കം ഇന്നുമുതലാണ്. സര്‍ക്കാര്‍ സര്‍ക്കാര്‍ എയ്‌ഡഡ് സ്‌ക്കൂളുകളിലെ കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha