കൈവിരലുകളുടെ സൗന്ദര്യത്തിന്
എല്ലാവരും ആദ്യം മുഖമൊന്നു നോക്കിയാല്‍ പിന്നെ ശ്രദ്ധിക്കുക കൈവിരലുകളെയായിരിക്കും. അതിനാല്‍ സൗന്ദര്യ സംരക്ഷണത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കൈവിരലുകളുടെ സംരക്ഷണം. കൈവിരലുകളും നഖങ്ങളും സുന്ദരമാക്കുന്നതിന് കൃത്യമായ പരിചരണം അത്യാവശ്യമാണ്. നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.
കൈകളില്‍ വെയിലേറ്റ് കരുവാളിപ്പ് ഉണ്ടെങ്കില്‍ ബോഡിപീല്‍ ക്രീം ഉപയോഗിച്ച് മൃദുവാക്കാം.
സണ്‍പ്രൊട്ടക്ഷന്‍ ക്രീമുകളും കൈവിരലുകളില്‍ പുരട്ടുന്നതും നല്ലതാണ്.
നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജല്ലി തേച്ച ശേഷം കോട്ടണ്‍ തുണി കൊണ്ട് തുടച്ചാല്‍ മതി.
നഖത്തില്‍ കറപുരണ്ടത് മാറ്റണമെങ്കില്‍ നാരങ്ങ നീര് അല്ലെങ്കില്‍ വിനാഗിരി കലര്‍ത്തിയ വെള്ളത്തില് നഖം മുക്കി വച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി.
നെയില്‍ പോളീഷ് പെട്ടെന്ന് ഉണങ്ങുന്നത് ഉപയോഗിക്കുന്നതാണ് നല്ലത്.
നഖത്തില്‍ പോളീഷ് ഇടുന്നതിനു മുമ്പ് തന്നെ ഒരു ടോപ്‌കോട്ട് ഇടുന്നത് നഖത്തിന്റെ തിളക്കം കൂട്ടും.
സ്ഥിരമായി നഖം പോളീഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്‌ചയില്‍ ഒരുദിവസമെങ്കിലും പോളീഷ് നീക്കം ചെയ്‌ത് നഖം വൃത്തിയാക്കുക.
സോപ്പ് ഉപയോഗിക്കുമ്പോള്‍ കൈയ്യുറകള്‍ ഇടുന്നത് കൈകള്‍ക്കും നഖങ്ങള്‍ക്കും വളരെ സംരക്ഷണം നല്‍കുന്നു.
https://www.facebook.com/Malayalivartha