പെണ്ണിനോടുള്ള മതാചാര ക്രൂരത, ജനനേന്ദ്രിയ വിഛേദം: യൂണിസെഫിന്റെ റിപ്പോര്‍ട്ട്
പതിറ്റാണ്ടുകളായി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന ശിശ്നച്ഛേദംവ്യാപകമായി നടക്കുന്നുണ്ടെന്നും, ഇന്നുവരെ ഇതിന്റെ പേരില്‍ ഒരാളെപ്പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍. യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 200 മില്ല്യണ്‍ സ്ത്രീകളും കുട്ടികളും മുപ്പതോളം രാജ്യങ്ങളിലായി ഈ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാകുന്നുണ്ട്.
സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ പുറം ഭാഗം ഭാഗികമായോ പൂര്‍ണമായോ മുറിച്ച് കളയുന്നതാണ് ഇത്. ഇതിലൂടെ നിരവധി അപകടങ്ങള്‍ സംഭവിക്കുമെന്നതാണ് സത്യം.
പതിനഞ്ചിനും നാല്‍പ്പത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത്തരമൊരു ക്രൂരത നടക്കുന്നത്. സോമാലിയ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം ക്രൂരത സ്ത്രീകളോട് ചെയ്യുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 വയസ്സില്‍ താഴെയുള്ള നാലില്‍ ഒരു ഭാഗം പെണ്‍കുട്ടികളും ഈ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ട്. ചില സ്ഥലങ്ങളിലാകട്ടെ അഞ്ച് വയസ്സാവുന്നതിനു മുന്‍പേ തന്നെ ഈ പ്രാകൃത ആചാരം കുത്തിവെക്കപ്പെടുന്നു.
യാതൊരു വിധത്തിലുള്ള സുരക്ഷിതത്വ സംവിധാനങ്ങളും സുരക്ഷയും ഇല്ലാതെയാണ് ഇത്തരമൊരു സാഹസത്തിന് പലരും മുതിരുന്നത്. ഇതിന്റെ ഫലമായി അതികഠിനമായ വേദനയും അണുബാധയും ഭാവിയില്‍ നിരവധി തരത്തിലുള്ള പ്രശ്നങ്ങളും ചിലപ്പോള്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയും ആണ് നിലവിലുള്ളത്.
ഇത്തരത്തില്‍ അംഗവിഛേദം ചെയ്യപ്പെട്ട സ്ത്രീകളില്‍ സാധാരണ രീതിയിലുള്ള പ്രസവം നടക്കാന്‍ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് സിസേറിയന്‍ മാത്രമാണ് നടക്കുന്നത്. മാത്രമല്ല പ്രസവശേഷവും ആരോഗ്യകരമായ പ്രശ്നങ്ങളാല്‍ നിരവധി ബുദ്ധിമുട്ടുകളാണ് ഇവര്‍ക്കുണ്ടാകുന്നത്.
വിദ്യാഭ്യാസം സിദ്ധിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ ഇത്തരം പ്രവണതകളെ എതിര്‍ക്കാനുള്ള ബോധം ശക്തമാകുന്നതാണ് ആകെയൊരു സമാധാനം.
https://www.facebook.com/Malayalivartha