ചുമയ്ക്കുള്ള മരുന്ന് പല്ല് വേദനയ്‌ക്കോ? എന്നാല്‍ അത്ഭുതം കൊള്ളണ്ട
ചുമയ്ക്കുള്ള മരുന്ന് പല്ല് വേദനയ്‌ക്കോ? എന്നാല്‍ അത്ഭുതം കൊള്ളണ്ട. കാരണം ചുമയ്ക്കുള്ള മരുന്ന് ഒന്ന് രണ്ട് തുള്ളി പല്ലില്‍ ഒഴിച്ച് നോക്കൂ അല്‍പ സമയം കൊണ്ട് തന്നെ പല്ല് വേദന ഇല്ലാതാവുന്നു.
വിക്‌സ് ജലദോഷത്തിനും തലവേനയ്ക്കും ഉപയോഗിക്കുന്നതാണ് എന്ന് കരുതിയോ? ഇതിനുപയോഗിക്കാമെങ്കിലും പല്ല് വേദനയ്ക്ക് ഫലപ്രദമായ ഒറ്റമൂലിയാണ് വിക്‌സ്. അല്‍പം വിക്‌സ് എടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. അല്‍പസമയം കൊണ്ട് തന്നെ പല്ല് വേദന പോകും എന്ന കാര്യത്തില്‍ സംശയമില്ല.
വെള്ളരിയ്ക്കയാണ് മറ്റൊരു പരിഹാരം. വെള്ളരിയ്ക്ക നീര് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി മിക്‌സ് ചെയ്ത് അത് പല്ലിനടിയില്‍ വെച്ച് നോക്കൂ. ഇത് ഉടന്‍ തന്നെ പല്ല് വേദനയെ ഇല്ലാതാക്കുന്നു.
ഉള്ളി എടുത്ത് ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം. ഇത് പല്ല് വേദനയെ തുരത്തുന്നു.
ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ മതി. ഇത് പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. വേദനയ്ക്കും ആശ്വാസം ലഭിയ്ക്കുന്നു.
ഗ്രാമ്പൂ ഓയിലാണ് മറ്റൊരു പരിഹാരം. ഗ്രാമ്പൂ ഓയില്‍പല്ല് വേദനയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം നല്‍കുന്നതാണ്. അഞ്ച് മിനിട്ടിനുള്ളില്‍ പരിഹാരം വേണമെങ്കില്‍ ഗ്രാമ്പൂ ഓയില്‍ ഉത്തമമാണ്.
https://www.facebook.com/Malayalivartha