ആര്‍ക്കും ഗര്‍ഭം അലസിപ്പിക്കാവുന്ന വിധത്തില്‍ നിയമം; ഇന്ത്യ ഗര്‍ഭഛിദ്രത്തിന്റെ നാടായി മാറുമോ?
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടും ആഗ്രഹിക്കാതെ ഗര്‍ഭിണിയായാലും ആര്‍ക്കും ഗര്‍ഭം അലസിപ്പിക്കാവുന്ന തരത്തില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ പരിഷ്‌കാരം വരുത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇന്ത്യയിലെ ഗര്‍ഭഛിദ്രത്തിന്റെ തോത് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്. അവിവാഹിതകളായ സ്ത്രീകള്‍ക്കും യഥേഷ്ടം ഗര്‍ഭഛിദ്രം നടത്താവുന്ന തരത്തിലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നത്.
നിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെടുന്നതും ആഗ്രഹിക്കാത്ത ഗര്‍ഭധാരണവും ഗര്‍ഭഛിദ്രത്തിന് മതിയായ കാരണങ്ങളാക്കി മാറ്റുന്ന തരത്തിലാണ് ഭേദഗതി. വിവാഹിതര്‍ക്കും അല്ലാത്തവര്‍ക്കും ഇക്കാര്യത്തില്‍ തുല്യ അവകാശമായിരിക്കും ഉണ്ടാവുക. നിലവില്‍ ഈ രണ്ട് കാരണങ്ങളുടെ പേരിലും ഗര്‍ഭഛിദ്രം നടത്താന്‍ വിവാഹിതര്‍ക്ക് മാത്രമാണ് അവകാശം.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (എംടിപി) നിയമത്തില്‍ വരുത്തുന്ന ഭേദഗതികളോടെയാണ് ഈ രണ്ട് കാരണങ്ങള്‍ക്കു നിയമപരമായ പിന്തുണ ലഭിക്കുക. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഈ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിലെ എംടിപി നിയമം അനുസരിച്ച് ഗര്‍ഭഛിദ്രം ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ നടത്താന്‍ പാടുള്ളൂ. എന്നാല്‍, അവിവാഹിതകളായ യുവതികള്‍ ഗര്‍ഭം ധരിക്കുന്നതും ലിവിങ് ടുഗദര്‍ പോലുള്ള ബന്ധങ്ങള്‍ വ്യാപകമാകുന്നതും നിയമത്തില്‍ വേണ്ട പരിഷ്‌കാരം വരുത്താന്‍ അധികൃതരെ നിര്‍ബന്ധിതരാക്കുകയായിരുന്നു.
എന്നാല്‍ വളരെ പുരോഗമനപരമായ മാറ്റമെന്നാണ് ഇതിനെ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ഗര്‍ഭഛിദ്രം ആവശ്യമായ ഘട്ടങ്ങളില്‍ അത് നടത്താനുള്ള സ്വാ്ര്രനന്ത്യം എല്ലാവര്‍ക്കുമുണ്ട്. അതിന് വഴിയൊരുക്കുന്നതാണ് പുതിയ മാറ്റം. 1971-ലെ നിയമത്തിന് കാലോചിതമായ മാറ്റം വേണമെന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആ കാത്തിരിപ്പിനും ഇതോടെ വിരാമമാവുകയാണ്.
ഗര്‍ഭാവസ്ഥയിലെ ഏതുഘട്ടത്തിലും ഗര്‍ഭഛിദ്രം അനുവദിക്കുന്ന തരത്തിലേക്കും നിയമത്തില്‍ മാറ്റം വരും. നിലവില്‍ 20 ആഴ്ചകള്‍ വരെ മാത്രമാണ് ഗര്‍ഭഛിദ്രത്തിന് അനുമതി. എന്നാല്‍, ഈ കാലയളവില്‍ കണ്ടെത്താന്‍ കഴിയാത്ത, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ വൈകല്യങ്ങളോ ഗര്‍ഭസ്ഥ ശിശുവിനുണ്ടെന്ന് ബോധ്യമായാല്‍, 20 ആഴ്ചയ്ക്കുശേഷവും ഗര്‍ഭഛിദ്രം അനുവദിക്കുന്ന തരത്തിലേക്ക് നിയമത്തില്‍ മാറ്റം വരും.
നിലവിലെ 20 ആഴ്ചയെനന്ന പരിധി 24 ആഴ്ചയായി വര്‍ധിപ്പിക്കാനും നീക്കമുണ്ട്. ഹോമിയോ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മിഡൈ്വഫുമാരെയും അപകടമില്ലാത്ത തരത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുവദിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തില്‍ വരും.
https://www.facebook.com/Malayalivartha