അകാലനര നിങ്ങള്‍ക്കുമുണ്ടോ ?
പാരമ്പര്യത്തിന് മുടി നരയില്‍ ഗണ്യമായ പ്രാധാന്യമുണ്ട് . പാരമ്പര്യമായി മുടി നേരത്തെ നരയ്‌ക്കുന്നവരാണെങ്കില്‍ അതുപോലെ നരയ്‌ക്കുന്നതായിരിക്കും ഒരു കാരണം
മുടിക്ക് കറുത്ത നിറം നല്‍കുന്നത് മെലാനില്‍ എന്ന വസ്‌തുവാണ് .വൈറ്റമിന്‍ ബി12 ല്‍ നിന്നാണ് ഇത് ലഭ്യമാകുന്നത്. ഈ വിറ്റാമിന്റെ കുറവ് മുടിയുടെ നിറം കുറയ്‌ക്കും.
ഹൈപ്പര്‍തൈറോയ്‌ഡ്, ഹൈപ്പോതൈറോയ്‌ഡ് മുതലായവ ഉണ്ടെങ്കില്‍ മുടി പെട്ടെന്ന് നരയ്‌ക്കുന്നു.
ഹോര്‍മോണിന്റെ കുറവും മറ്റൊരു പ്രധാന കാരണമാണ് .
പിറ്റിയൂറ്ററി ഗ്ലാന്റ് പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ അകാലനരയുണ്ടാകാം
അയോഡിന്‍ രക്തത്തിനു മാത്രമല്ല മുടിക്കും അത്യാവശ്യമാണ് അതിന്റെ കുറവും ഇതിനു കാരണമാകുന്നു
അനീമിയയുണ്ടായാല്‍ മുടി പെട്ടെന്ന് നരയ്‌ക്കാന്‍ തുടങ്ങും.
പോഷകങ്ങളുടെ കുറവ് , കോപ്പറിന്റെ കുറവ് , ഉത്‌കണ്‌ഠ , മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയും അകാല നരയ്‌ക്ക് കാരണമാകുന്നു.
ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും മാനസിക സമ്മര്‍ദ്ദവും അമിതമായ ഉത്‌കണ്‌ഠയും ഒഴിവാക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധി വരെ അകാല നര ഒഴിവാക്കാം.
https://www.facebook.com/Malayalivartha