അമ്മ അറിയാന്‍
കുഞ്ഞുങ്ങളെ പിടി കൂടുന്ന ഒരു സാധാരണ അസുഖമാണ് കഫക്കെട്ട്. ഇതിന് പ്രധാനകാരണം വൈറസ് ബാധയാണ്. ഇത് ഒഴിവാക്കാന്‍ അസുഖം ഉളളവര്‍കുഞ്ഞുമായി ഏറെ നേരം ഇടപഴകാതിരിക്കുക, കുളിപ്പിക്കാന്‍ തിളപ്പിച്ചാറ്റിയ വെളളം ഉപയോഗിക്കുക, കുഞ്ഞിന് പതിവായി എണ്ണ തേച്ച് കുളിപ്പിക്കുന്നത്‌പ്രശ്‌നമാണെങ്കില്‍ ഇത് ആഴ്‌ചയില്‍ ഒരു തവണയാക്കുക.
ഒരു വയസ് ആകും വരെ കുഞ്ഞിന് കഴിവതും മുലപ്പാല്‍ തന്നെ കൊടുക്കുക,ഇതിന് കഴിയുന്നില്ലെങ്കില്‍ കുറുക്കോ മറ്റോ കൊടുക്കുക, പശുവിന്‍ പാലും മറ്റ് പൊടിപ്പാലുകളും കൊടുക്കുന്നതിന്റെ തവണ കുറയ്‌ക്കുക.
കഫക്കെട്ടുളള കുട്ടിയെ തണുപ്പില്‍ നിന്ന് അകറ്റി നിര്‍ത്തുക. കുട്ടി കിടക്കുന്ന മുറിയില്‍ ഫാന്‍ എസി മുതലായവ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
https://www.facebook.com/Malayalivartha