കണിക്കൊന്നയ്‌ക്കും ഔഷധഗുണങ്ങള്‍
മലയാളികള്‍ എല്ലാ വര്‍ഷവും വിഷുദിനത്തില്‍ കണി കാണുന്നതിന് സര്‍വ്വസാധാരണമായി കണിക്കൊന്നപ്പൂവാണ് ഉപയോഗിക്കാറുള്ളതെന്ന് എല്ലാപേര്‍ക്കുമറിയാം. പക്ഷേ അതിന് ഔഷധഗുണമുണ്ടെന്ന് ഒട്ടുമിക്കപേര്‍ക്കും അറിയില്ല . ചില പ്രത്യേക ഗുണങ്ങളിതാ...
വാതസംബന്ധമായ വേദനകള്‍ക്കും വീക്കങ്ങള്‍ക്കും കൊന്നയുടെ നീര് ഉപയോഗിക്കാവുന്നത്.
കൊന്നയില ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് ചൊറി ചിരങ്ങുകള്‍ക്കും ലേപനമായി ഉപയോഗിക്കാം.
കൊന്നത്തോല്‍, കൊന്നവേരിന്മേല്‍ത്തൊലി, കൂവള പഴത്തിന്റെ തോട് ഇവ സമമെടുത്ത് ഉണക്കി പൊടിച്ചു ദിവസേന രണ്ടുനേരം അരസ്‌പൂണ്‍വീതം കഴിച്ച് പാല്‍ കുടിച്ചാല്‍ ചര്‍മ്മ രോഗങ്ങള്‍ മാറും
കൊന്നത്തോല്‍, ചെറിയ കണ്ടകാരിച്ചുണ്ട ഇല സമൂലമെടുത്ത് ഉണക്കിപൊടിച്ച് 15 ഗ്രാം വീതം പാലില്‍ ശീലിക്കുന്നത് ശ്വാസകോശരോഗങ്ങള്‍ക്കും പ്രത്യേകിച്ച് ആസ്‌തമയ്‌ക്കും ഫലപ്രദമാണ്.
കൊന്നത്തോല്‍ 100 ഗ്രാം ഇടിച്ച് രണ്ടു ഗ്ലാസ്സ് വെള്ളത്തില്‍ കാച്ചി നാലിലൊന്നാക്കി അതിരാവിലെ കഴിക്കുന്നത് കൃമി ദോഷങ്ങള്‍ക്കും മലബന്ധത്തിനും വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha