Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തക്കാളി ജ്യൂസ് നിസാരക്കാരനല്ല; ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമം

01 MARCH 2017 12:26 PM IST
മലയാളി വാര്‍ത്ത

തക്കാളി അത്ര നിസാരക്കാരനല്ല. അഴകിനൊപ്പം ഗുണവും ഏറിയതാണ് തക്കാളി. സൗന്ദര്യ സംരക്ഷണം മുതല്‍ ആരോഗ്യ കാര്യത്തില്‍ വരെ തക്കാളി ഏറെ ഗുണകരമാണ്. ചുവന്നുതുടുത്ത തക്കാളിപ്പഴം കാണുന്നതുതന്നെ സന്തോഷകരമാണ്. തക്കാളി ജ്യൂസ് കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

തക്കാളി ജ്യൂസിന്റെ ചരിത്രം

തക്കാളിയില്‍ നിന്നുണ്ടാക്കുന്ന പാനീയമാണ് തക്കാളി ജ്യൂസ്. ബ്ലഡി മേരി പോലെയുള്ള കോക്ക്ടെയിലുകള്‍ ഉണ്ടാക്കാനും തക്കാളി ജ്യൂസ് ഉപയോഗിക്കുന്നു. 1917ല്‍ തെക്കേ ഇന്ത്യാനയിലാണ് ആദ്യമായി തക്കാളി ജ്യൂസ് വിളമ്പിയത്. ലൂയി പെരിന്‍ എന്ന ഹോട്ടലുടമ ഓറഞ്ച് ജ്യൂസിന് പകരക്കാരനായി നിയോഗിച്ചത് തക്കാളി ജ്യൂസിനെയാണ്. തക്കാളി ചാറും പഞ്ചസാരയും ചേര്‍ത്തുള്ള പുതിയ പാനീയം വിളമ്പുകയും പരീക്ഷണത്തില്‍ ഹോട്ടലുടമ വിജയിക്കുകയും ചെയ്തുവെന്നാണ് ചരിത്രമെന്ന് വിക്കിപീഡിയ പറയുന്നു

ആരോഗ്യത്തിനും സൗന്ദര്യത്തിനും തക്കാളി ജ്യൂസ് 

കാഴ്ചക്കൊപ്പം ആരോഗ്യത്തിനും നല്ലതാണ് തക്കാളിയും തക്കാളി ജ്യൂസും. ആരോഗ്യ ഗുണങ്ങള്‍ ഏറിയ തക്കാളി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിന് ഏറ്റവും അവശ്യമായ ഘടകങ്ങളാണ് തക്കാളി ജ്യൂസ് നല്‍കുന്നത്. തക്കാളി ജ്യൂസിന്റെ അറിയപ്പെടാത്ത ആരോഗ്യ ഗുണങ്ങളെപ്പറ്റി പരിചയപ്പെടാം. ആരോഗ്യകരമായ ഒരു വിഭവമാണ് തക്കാളി ജ്യൂസ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് തക്കാളി ജ്യൂസ് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് ഉത്തമമാണ്. സൗന്ദര്യ സംരക്ഷണത്തിലെ മുഖ്യ ഘടകമാണ് ആന്റി ഓക്‌സിഡന്റുകളും ഫ്രീ റാഡിക്കല്‍സും നിറഞ്ഞ തക്കാളി. തക്കാളി ജ്യൂസ് കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കും. ഇതിലടങ്ങിയ പൊട്ടാസ്യം ഹൃദയത്തിന്റെ മസിലിന് നല്‍കുന്ന ആരോഗ്യം ചെറുതല്ല. ഹൃദയ സംരക്ഷണത്തോടൊപ്പം കിഡ്‌നിയ്ക്കും ശ്രദ്ധ നല്‍കുന്നു. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി പുറകിലല്ല. ചുവന്നു തുടുത്ത തക്കാളി കണ്ടാല്‍ തന്നെ നമ്മുടെ സൗന്ദര്യത്തില്‍ മാറ്റം വരുത്തും

പ്രായമേറുന്തോറും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം കുറയും. എന്നാല്‍ തക്കാളി ജ്യൂസ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എല്ലിനും പല്ലിനും കരുത്ത് പകരും. തക്കാളി ജ്യൂസ് സ്ഥിരമായി കഴിയ്ക്കുന്നത് ക്യാന്‍സറിനെ തുരത്തും. കുടലിലുണ്ടാകുന്ന ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങിയ ഭീകരന്‍മാരെ തുരത്താന്‍ തക്കാളി മിടുക്കനാണ്. പ്രമേഹത്തെ തുരത്താന്‍ തക്കാളി ജ്യൂസ് നല്ലതാണ്. തക്കാളി ജ്യൂസില്‍ അടങ്ങിയ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മിടുക്കനാണ്. പുകവലി മൂലം ശരീരത്തിനുണ്ടാകുന്ന അനാരോഗ്യം ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസിനു കഴിയും. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ക്ലോറോജെനിക് ആസിഡ് എന്ന ആന്റി ഓക്സിഡന്റ് പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സറിനെ ചെറുക്കും


വിറ്റമിന്‍ സമ്പുഷ്ടമായ തക്കാളി ജ്യൂസ്

വിറ്റാമിന്‍ എ, കെ, ബി 1, ബി 2, ബി 3, ബി 5, ബി 6 എന്നീ വിറ്റാമിനുകള്‍ തക്കാളി ജ്യൂസില്‍ ധാരാളമുണ്ട്. വിറ്റാമിനുകള്‍ക്ക് പുറമേ അയണ്‍, മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള ലോഹങ്ങളും അടങ്ങിയിട്ടുണ്ട്. തക്കാളി ജ്യൂസില്‍ അടങ്ങിയ ലൈക്കോപീന്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫൈബറും ജലവും മലാശയത്തിന് നല്ലതാണ്. ദഹന പ്രശ്‌നങ്ങളുള്ളവരും അതിസാരമുള്ളവരും തക്കാളി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകള്‍ പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ പൊരുതും.

തക്കാളി ജ്യൂസിന്റെ ചേരുവകള്‍

തക്കാളി 2 എണ്ണം
ഉപ്പ് പാകത്തിന്
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
ഐസ് ക്യൂബ് ആവശ്യത്തിന്
നാരങ്ങാനീര് 1 ടീസ്പൂണ്‍

തക്കാളി ജ്യൂസ് തയ്യാറാക്കുന്ന വിധം

തക്കാളി ഫ്രീസറില്‍ വെച്ച് നന്നായി തണുപ്പിക്കുക. ശേഷം തക്കാളി മിക്‌സിയില്‍ അടിച്ചെടുക്കണം. ഇതിലേക്ക് കുരുമുളകുപൊടി, ഉപ്പ്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കണം. രുചികരവും ആരോഗ്യദായകവുമായ തക്കാളി ജ്യൂസ് റെഡി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ... രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍  (14 minutes ago)

സംസ്ഥാനത്ത് ഇന്നു ചെറിയ തോതില്‍ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (27 minutes ago)

വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ അബദ്ധത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു... സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  (48 minutes ago)

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...  (59 minutes ago)

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍....  (1 hour ago)

നഴ്സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍....  (1 hour ago)

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു.... സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം...  (2 hours ago)

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (9 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (9 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (9 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (10 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (10 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (10 hours ago)

Malayali Vartha Recommends