ജലദോഷംകറ്റാന്‍ ചില മാര്‍ഗ്ഗങ്ങളിതാ...
സര്‍വ്വസാധാരണമായി കണ്ടു വരുന്നത് ഒന്നാണ് ജലദോഷം. ഇത് അകറ്റാന്‍ ചില പച്ചമരുന്നുകള്‍ ഫലപ്രദമാണ്. നമുക്ക് വീട്ടില്‍ തന്നെ ചെയ്‌തുനോക്കാവുന്ന ചില മാര്‍ഗ്ഗങ്ങളിതാ...
ചെറുനാരങ്ങാനീരില്‍ രാസ്‌നാദി പൊടി ചേര്‍ത്ത് ചൂടാക്കി തണുപ്പിച്ചശേഷം വൈകുന്നേരം നെറുകയില്‍ പുരട്ടി മുക്കാല്‍ മണിക്കൂറിനുശേഷം കഴുകികളയുക.
കുരുമുളക് നന്നായി പൊടിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിക്കുക.
ചുവന്ന തുളസിയില നീരില്‍ ചെറുതേന്‍ സമം ചേര്‍ത്ത് പല പ്രാവശ്യമായി കഴിക്കുക. കരിംജീരകം പൊടിച്ച് കിഴികെട്ടി മണപ്പിക്കുക.
ചുക്ക്, കുരുമുളക്, തിപ്പലി ഇവ കരുപ്പെട്ടി ചേര്‍ത്ത് കഷായം വച്ച് കഴിക്കുക.
https://www.facebook.com/Malayalivartha