വിളര്‍ച്ച മാറ്റാന്‍ ചില മാര്‍ഗങ്ങള്‍
ശരീരത്തിലെ ഇരുമ്പിന്റെ അഭാവമാണ് വിളര്‍ച്ച(അനീമിയ)യുടെ വളരെ സാധാരണമായ കാരണം. രക്‌തത്തിലൂടെയുള്ള പ്രാണവായുവിന്റെ സഞ്ചാരം സുഗമമാക്കുന്ന ഹീമോഗ്ലോബിന്റെ ഉത്‌പാദനത്തിനു സഹായിക്കുന്നത് ഇരുമ്പാണ്. ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ രക്‌തത്തിലെ ഹീമോഗ്ലോബിന്റെ അളവും കുറയും. പോഷകഗുണമുള്ള ആഹാരം കഴിക്കാതിരിക്കുക,
സ്‌ത്രീകള്‍ക്ക്12.5വരെയാണ് സാധാരണവേണ്ട ഹീമോഗ്ലോബിന്‍ അളവ്. 10-12.5 ആണെങ്കില്‍ ഇരുമ്പംശം അധികമടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കണം. 10 ലും താഴെയെങ്കില്‍ അയണ്‍ സപ്ലിമെന്റുകള്‍ വേണം.
സ്‌ത്രീകളിലെ അമിതാര്‍ത്തവം, കൊക്കോപ്പുഴു പോലുള്ള പരാദങ്ങള്‍ വയറിലുണ്ടാവുക എന്നിവ ഇരുമ്പിന്റെ അഭാവത്തിനിടയാക്കാം. വിറ്റമിന്‍ ബി12 എന്ന ജീവകത്തിന്റെ കുറവും വിളര്‍ച്ചയ്‌ക്കു കാരണമാകാറുണ്ട്
ബീന്‍സ്, അണ്ടിപ്പരിപ്പ്, ഉണക്കപഴങ്ങള്‍, മാംസഭക്ഷണം, പാവയ്‌ക്ക, ഈന്തപ്പഴം, ഉണക്കമുന്തിരി, പച്ചയിലക്കറികള്‍, മാതളനാരങ്ങ എന്നിവ കഴിക്കുന്നത് വേഗത്തില്‍ ഇരുമ്പംശം വര്‍ധിപ്പിക്കും. ചില സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ വയറുവേദന, നെഞ്ചെരിച്ചല്‍, മലബന്ധം എന്നിങ്ങനെ ചില ചെറിയ അസ്വസ്‌ഥകള്‍ അനുഭവപ്പെടാം. ഉടനെ സപ്ലിമെന്റുകള്‍ നിര്‍ത്തേണ്ടതില്ല. അസ്വസ്‌ഥത കുറയ്‌ക്കാനായി ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ചുടനെയോ സപ്ലിമെന്റു കഴിക്കുക.
https://www.facebook.com/Malayalivartha