കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ പഴങ്ങള്‍
നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ പഴവര്‍ഗങ്ങള്‍ക്കു സാധിക്കും. അതിനാല്‍ ഇന്നു തന്നെ ഡയറ്റില്‍ പഴവര്‍ഗങ്ങള്‍ക്കു മുന്‍ഗണന നല്‍കൂ... ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായ്‌മ ചെയ്യൂ... കൊളസ്‌ട്രോളിനെ ഇല്ലായ്‌മ ചെയ്യുന്ന പഴവര്‍ഗങ്ങള്‍ ഏതൊക്കെയന്നു നോക്കാം
സിട്രസ് ഫ്രൂട്ട്‌സ്
മധുരനാരങ്ങയും ഓറഞ്ചും ഈ വിഭാഗത്തില്‍പ്പെടുന്ന ഫലങ്ങളാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പെപ്‌റ്റിന്‍ ഫൈബര്‍ ചീത്ത കെളസ്‌ട്രോളിനെ കളയാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ഉയര്‍ന്ന അളവിലുള്ള ഈ പഴവര്‍ഗങ്ങള്‍ രക്‌തധമനികള്‍ക്ക് ശക്‌തി കൂട്ടാനും അനുയോജ്യമാണത്രേ.
ആപ്പിള്‍
ധമനികളില്‍ അടിഞ്ഞുകൂടുന്ന ചീത്തകൊളസ്‌ട്രോളിനെ നശിപ്പിക്കാന്‍ ആപ്പിളിനു സാധിക്കും.
മുന്തിരി
ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്‌ടമാണ് മുന്തിരി. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ ധമനികള്‍ക്കുണ്ടാകുന്ന കേടുപാടുകളുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. മുന്തിരിപഴങ്ങള്‍ രക്‌തത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും ഇതു വഴി കൊളസട്രോള്‍ പിടിപെടാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha