ചൂടുകുരു മാറാന്‍ ഇതാ നിസാരമാര്‍ഗങ്ങള്‍
കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. പക്ഷേ പൊളളുന്ന ഈ ചൂടില്‍ ചര്‍മപ്രശ്‌നങ്ങളെ ഏറെ സൂക്ഷിക്കണം. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ.
തണുത്ത വെളളത്തില്‍ മുക്കിയ കോട്ടന്‍ തുണി കൊണ്ട് ചൂടുകുരു ഉളള ഭാഗത്ത് അമര്‍ത്തുന്നത് അസ്വസ്ഥത കുറയ്‌ക്കും.
സിന്തറ്റിക് വസ്‌ത്രങ്ങള്‍ ഒഴിവാക്കുക.
കുളി കഴിഞ്ഞ് വെളളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവര്‍ത്തിയ ഉടനെ പെര്‍ഫ്യൂം കലരാത്ത പൗഡര്‍ ദേഹത്ത് തൂവുക. ചര്‍മത്തില്‍ അധികമുളള ഈര്‍പ്പം അവ വലിച്ചെടുത്തോളും.
ശരീരം തണുപ്പിക്കാനായ ലാക്‌ട്രോകലാമിന്‍ ലോഷന്‍ പുരട്ടുക
ഇലക്കറികള്‍ ധാരാളം കഴിക്കുക.
തണ്ണിമത്തന്‍, വെളളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.
ത്രിഫലപ്പൊടി വെളളത്തില്‍ ചാലിച്ച് ദേഹത്ത് പുരട്ടിയാല്‍ ചൂടുകുരു മൂലമുളള അവസ്ഥ ശമിക്കും.
https://www.facebook.com/Malayalivartha