മുന്തിരി കഴിക്കൂ.. കണ്ണുകളെ സംരക്ഷിക്കൂ
ദിവസേനയുളള മുന്തിരിയുടെ ഉപയോഗം കണ്ണിന്റെ ആരോഗ്യത്തിനു നല്ലതെന്നു പഠനം. മുന്തിരി റെറ്റിനയെ ക്ഷീണത്തില്‍ നിന്നും അകറ്റുന്നു. അമേരിക്കന്‍ ഗവേഷകര്‍ പറയുന്നത് മുന്തിരിയിലുളള പോഷകപ്രദമായ ഡയറ്റ റെറ്റിനയുടെ ഘടനയേയും പ്രവര്‍ത്തനങ്ങളേയും സംരക്ഷിക്കുമെന്നാണ്. പ്രകാശത്തിനു നേരെ പ്രതികരിക്കുന്ന കോശങ്ങള്‍ അടങ്ങിയ കണ്ണിന്റെ ഒരു ഭാഗമാണ് റെറ്റിന ഇവയെ ഫോട്ടോറെസ്‌പെക്‌ടേഴ്‌സ് എന്നാണ് അിറയപ്പെടുന്നത്. റോഡുകള്‍, കോണുകള്‍ എന്നിങ്ങനെ രണ്ടു തരത്തിലുളള ഫോട്ടോറെസ്‌പക്‌ടേഴ്‌സാണ് നമുക്ക് ഉളളത്. റെറ്റിനയില്‍ ക്ഷതം സംഭവിക്കുമ്പോഴാണ് അന്ധത പിടിപെടുന്നത്. അതായത് ഫോട്ടോറെസ്‌പെക്‌ടര്‍ കോശത്തിന് മരണം സംഭവിക്കുന്നു.
മിയാമി സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ പഠനത്തിനു പിന്നില്‍. മുന്തിരിയിലുളള ഡയറ്റ് നല്‍കി എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഓര്‍ലന്‍ഡോയില്‍ നടന്ന അസോസിയേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ വിഷന്‍ ആന്‍ഡ് ഒഫ്‌താല്‍മോളജി കോണ്‍ഫറന്‍സിലാണ് ഈ പഠനം അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha