സമ്പാദ്യശീലത്തില്‍ സ്‌ത്രീകള്‍ മുമ്പില്‍ ആരോഗ്യത്തില്‍ പിന്നിലും
സാമ്പത്തികവും ഗണിതശാസ്‌ത്രപരവുമായ അവബോധത്തിന്റെ കുറവു സ്‌ത്രീകള്‍ക്കു തിരിച്ചടിയാണ്. എങ്കിലും നിക്ഷേപം, സമ്പാദ്യം, കടം വാങ്ങല്‍, പണം വിനിയോഗിക്കല്‍, സാമ്പത്തികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്‌ത്രീകള്‍ പുരുഷന്മാരേക്കാള്‍ പക്വമായ മനോഭാവം പ്രകടിപ്പിക്കുന്നുണ്ട് എന്നാണു പൊതുവായ കണ്ടെത്തല്‍. ചെറുപ്പക്കാര്‍ കൂടുതലും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണു നിക്ഷേപങ്ങള്‍ നടത്തുന്നത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലിലൊന്നുപേര്‍ക്കു മാത്രമേ സമ്പാദ്യശീലം ഇല്ലാതുള്ളു. റിട്ടയര്‍ ചെയ്‌തവരില്‍ നാല്‌പതുശതമാനം ആളുകളും തങ്ങളുടെ സാമ്പത്തിക ഭാവിയെപ്പറ്റി ചിന്തിച്ചിട്ടുള്ളവരല്ല എന്നത് ആശങ്കാജനകമായ കാര്യമാണ്.
ഉദ്യോഗസ്ഥരില്‍ പകുതിപ്പേരും ശമ്പളത്തിന്റെ നിശ്ചിതശതമാനം റിട്ടയര്‍മെന്റ് കാലത്തേക്കു നീക്കിവച്ചിരുന്നു. റിട്ടയര്‍ ചെയ്‌തവരില്‍ ചെറിയ ശതമാനം ജീവനക്കാര്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നിരുന്നു. ഭൂരിഭാഗം പേരും അവരുടെ പെന്‍ഷന്‍കൊണ്ടുമാത്രം ജീവിക്കുന്നവരായിരുന്നു. അഞ്ചിലൊന്നുപേര്‍ക്കു ജോലിയുണ്ടായിരുന്ന കാലത്തു വേണ്ടത്ര സമ്പാദ്യമുണ്ടാക്കാന്‍ സാധിച്ചില്ല എന്നും പഠനത്തില്‍ തെളിഞ്ഞു.
എന്നാല്‍, പലരുടെയും സമ്പാദ്യങ്ങള്‍ മുഴുവന്‍ തന്നെ ചികിത്സാച്ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടിവരികയാണ്. ജോലിയില്‍ നിന്നും വിരമിക്കുന്നതോടുകൂടി പലരും ശാരീരികമായും മാനസികമായും ഒറ്റപ്പെടുകയും അവശതകള്‍ അനുഭവിക്കുകയും ചെയ്യേണ്ടിവരുന്നു. സ്‌ത്രീകളാണ് ഇത്തരക്കാരില്‍ അധികവും. ജോലിയില്‍ കൂടുതല്‍ മുഴുകുന്ന ഇക്കൂട്ടര്‍ ആഹാരം, വിശ്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതിനാല്‍ പൊണ്ണത്തടിയും പലവിധ രോഗങ്ങളും മധ്യവയസ്സുകഴിയുമ്പോള്‍തന്നെ ഇവരെ കടന്നാക്രമിക്കുന്നു. ഓഫീസ് ജോലിക്കു പുറമേ വീട്ടുജോലികളും കുട്ടികളെ നോക്കലുമെല്ലാം നടത്തേണ്ടി വരുന്നതുകൊണ്ട് ഇവര്‍ക്കു സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടാറില്ല. യാത്രാവേളകളാണു പലരും ഉറങ്ങാനായി പ്രയോജനപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെ മെല്‍ബോണ്‍ സര്‍വകലാശാലയിലെ ഒരു പഠനസംഘം 45-50 പ്രായത്തിലുള്ള ഉദ്യോഗസ്ഥകളായ പതിനായിരത്തോളം സ്‌ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചത് അവരിലേറെയും പൊണ്ണത്തടിയുള്ളവരും സന്ധിവേദന, പ്രമേഹം, ബ്ലഡ്‌പ്രഷര്‍, വിഷാദരോഗം ഇവയ്‌ക്കടിമകളും ആണെന്നാണ്. മാത്രമല്ല, ആഴ്‌ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ മദ്യപാനത്തിനും പുകവലിക്കും അടിമകളാണെന്നും കണ്ടെത്തി.
അസംതൃപ്‌തമായ ഉദ്യോഗവും അമിതമായ ജോലിഭാരവും ശാരീരിക, മാനസിക ആരോഗ്യത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കാം എന്നാണു പഠനങ്ങള്‍ വെളിവാക്കുന്നത്. ഇന്‍ര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഒബിസിറ്റിയില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍.
https://www.facebook.com/Malayalivartha