മത്തങ്ങയുടെ സവിശേഷതകള്‍
മത്തങ്ങ മലയാളികള്‍ക്കു സുപരിചിതമായ പച്ചക്കറിയാണ്. വിരശല്യം, വൃക്കവീക്കം, ചര്‍മപ്രശ്‌നങ്ങള്‍, ട്യൂമര്‍, മൂത്രാശയ പ്രശ്‌നങ്ങള്‍, അരിമ്പാറ, പൊള്ളല്‍, പനി, അമിതദാഹം, മൂലക്കുരു, അസിഡിറ്റി എന്നിവയ്‌ക്കു ഫലം തരുന്ന ഔഷധം കൂടിയാണ് മത്തങ്ങ . ശരീരത്തിലെത്തിയ വിഷാംശങ്ങളെ നീക്കം ചെയ്യാനും മത്തങ്ങ ഉപകരിക്കും. വിറ്റമിന്‍ എയുടെയും നാരുകളുടെയും മികച്ച കലവറയാണ് മത്തങ്ങ.
തീപ്പൊള്ളല്‍ ഉണ്ടായാല്‍ മത്തങ്ങയുടെ അകത്തെ പള്‍പ്പ് പുരട്ടുന്നതു നല്ലതാണ്. വ്രണങ്ങള്‍ ഉണങ്ങാനും ഇതു സഹായിക്കും.
മത്തങ്ങാ കറി വച്ചു കഴിച്ചാല്‍ കാഴ്‌ചശക്‌തി മെച്ചപ്പെടും. നേത്രരോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാം.
പഴുത്ത മത്തങ്ങയുടെ കാമ്പ് എടുത്ത് രാത്രി ജ്യൂസ് അടിച്ചു വയ്‌ക്കുക. അതിരാവിലെ ഈ നീര് വെറും വയറ്റില്‍ കുടിച്ചാല്‍ വയറ്റിലെ വിരകള്‍ നശിക്കും.
മത്തന്റെ പഴുത്തു മാംസളമായ കാമ്പ് ഉടച്ച് തുണിയില്‍ കെട്ടി നെറ്റിയില്‍ വച്ചാല്‍ പനി മൂലമുള്ള ചൂട് കുറഞ്ഞുകിട്ടും.
മത്തന്റെ ജ്യൂസ് തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നത് തൊണ്ടവീക്കം കുറയാനും രക്‌തദോഷം മാറാനും നല്ലതാണ്.
https://www.facebook.com/Malayalivartha