ഔഷധമായി പച്ചക്കറികള്‍
നാം നിത്യേനയുള്ള ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് പല രോഗങ്ങളേയും ശമിപ്പിക്കാന്‍ കഴിയും. ഉദാഹരണമായി
വെണ്ടയ്‌ക്ക- മൂക്കാത്ത വെണ്ടയ്‌ക്ക ദിവസവും 100 ഗ്രാം എടുത്ത് അല്‌പം പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലതുപോലെ പുഷ്‌ടിപ്പെടും. ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കാനും വെണ്ടയ്‌ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇളയ വെണ്ടയ്‌ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറി കിട്ടും.
പടവലങ്ങ- പടവലങ്ങ ഇടിച്ചു പിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത് താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോള്‍ ഉണ്ടാക്കുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദിയും അതിസാരവും ശമിക്കും.
പാവയ്‌ക്ക- പാവയ്‌ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പാവയ്‌ക്കയും അതിന്റെ ഇലയും സോറിയാസിസ് എന്ന ത്വക് രോഗത്തിന് വളരെയധികം നല്ലതാണ്.
കൂടാതെ കോവയ്‌ക്ക, ചീര, കാബേജ് കുമ്പളങ്ങ, കാരറ്റ് തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിനും പല വിധ അസുഖങ്ങള്‍ മാറുന്നതിനും നല്ലതാണ്.
https://www.facebook.com/Malayalivartha