ഡെങ്കിപ്പനിക്ക് പ്രതിരോധ കുത്തിവയ്‌പ്
വളരെക്കാലത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം ഡെങ്കിപ്പനിക്ക് ഫലപ്രദമായ പ്രതിരോധ കുത്തിവയ്‌പുമായി സനോഫി എന്ന വാക്‌സിന്‍ നിര്‍മാണ സ്ഥാപനം രംഗത്തെത്തി.
അഞ്ചു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള പതിനായിരം കുട്ടികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. കുത്തിവയ്‌പ് മൂന്നു ഘട്ടങ്ങളായി നല്‌കേണ്ട രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഡെങ്കിപ്പനി തടയുന്നതില്‍ 56.5 ശതമാനവും ഡെങ്കിപ്പനി മൂലമുണ്ടാകുന്ന ഹെമറേജിന് ഫീവര്‍ തടയുന്നതില്‍ 85.5 ശതമാനവും ഫലപ്രദമാണ് ഈ വാക്‌സിന്‍ എന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ഡെങ്കിപ്പനിമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുവാന്‍ കഴിയുമെന്നു ഫിലിപ്പിന്‍സില്‍ നിന്നുള്ള മുഖ്യ ഗവേഷക ഡോക്‌ടര്‍ മരിയ റൊസാരിയോ അഭിപ്രായപ്പെട്ടു
ലോകത്താകമാനം പ്രതിവര്‍ഷം 100 മില്യന്‍ പേരില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ടു ചെയ്യുന്നുവെന്നിരിക്കെ വൈദ്യശാസ്‌ത്രരംഗത്ത് ഈ പുത്തന്‍ കണ്ടുപിടുത്തം ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ് ഈ പഠനം.
https://www.facebook.com/Malayalivartha