സ്ത്രീകൾ മിഞ്ചി അണിഞ്ഞാൽ...
സ്ത്രീകൾ കാലിൽ അണിയുന്ന ആഭരണം ആണ് മിഞ്ചി. തള്ളവിലരിനോട് ചേർന്ന ചെറുവിരലിലാണ് ഇത് സാധാരണ അണിയുന്നത്. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലില്‍ അണിയുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുകയും അത് കൃത്യമായ അളവില്‍ രക്തം ഗര്‍ഭാശയത്തിലെത്താന്‍ സഹായിക്കുകയും ചെയ്യും. ഇത് ലോഹം കൊണ്ടോ അല്ലാതെയോ ഉണ്ടാക്കുന്നു. വിവാഹം കഴിഞ്ഞ സ്ത്രീകൾ ആണ് സാധാരണ മിഞ്ചി ധരിക്കാറ്. എന്നാൽ കേരളത്തിൽ വിവാഹം കഴിയാത്തവരും ഇത് ഉപയോഗിക്കുന്നു. പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ് മിഞ്ചി. പ്ലാസ്റ്റിക്കിൽ തുടങ്ങി സ്വർണത്തിൽ വരെ തീർത്ത മിഞ്ചികളാണ് വിപണി കീഴടക്കിയിരിക്കുന്നത്. നമ്മുടെ ടീനേജേഴ്സിന് മിഞ്ചി ഫാഷൻതന്നെയാണ്.
വിവാഹിതകളായ സ്ത്രീകള്‍ കാല്‍വിരലില്‍ മിഞ്ചിയണിയുന്നത് ഭാരതീയ ആചാരത്തിന്‍റെ ഒരു ഭാഗമായാണ് പലരും കാണുന്നത്. പല സ്ഥലങ്ങളിലും വിവാഹത്തിനോടനുബന്ധിച്ച് ഇതിനായി ഒരു ചടങ്ങ് തന്നെ നടത്താറുണ്ട്. എന്നാല്‍ ഇത് വെറുമോരു ഫാഷനല്ല. ഇതിനു പിന്നിൽ ശാസ്ത്രീയ വശങ്ങളുമുണ്ട്. സ്ത്രീകളില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്ന ഒന്നാണ് വെള്ളിയില്‍ തീര്‍ത്ത മിഞ്ചി. മിഞ്ചി ഭൂമിയുമായി സ്പർശിക്കപ്പെടുമ്പോൾ ഒരു പ്രത്യേക ഊർജം ആഗിരണം ചെയ്യുകയും അതു ഞരമ്പുവഴി സ്ത്രീയുെട ഗർഭപാത്രത്തിലേക്കു കടത്തിവിടുകയും ചെയ്യും.
രണ്ടാമത്തെ വിരലിലൂടെ കടന്നുേപാകുന്ന ഞരമ്പ് ഹൃദയത്തിലൂടെയും ഗർഭപാത്രത്തിലൂടെയും കടന്നുപോകുന്നതാണ്. ഭൂമിയിൽ നിന്നുള്ള പോസിറ്റീവ് എനർജിയെ വലിച്ചെടുത്ത് ശരീരത്തിനു നൽകുന്നതിന് വെള്ളി മിഞ്ചി ധരിക്കുന്നത് ഉത്തമമാണ്. വെള്ളിയാണ് ഏറ്റവും നല്ല ഊർജ വാഹകരെന്നതു തന്നെ ഇതിനു പിന്നിലെ രഹസ്യം. ഇതു സ്ത്രീയുടെ മാസമുറ കൃത്യമാക്കുകയും ലൈംഗിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. പ്രത്യുൽപാദന പ്രക്രിയയെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ മിഞ്ചികളുടെ പങ്ക് വളരെ വലുതാണ്.
രണ്ടു കാലിലേയും വിരലുകളില്‍ വെള്ളിയില്‍ തീര്‍ത്ത മിഞ്ചി അണിയുന്നത് മാസമുറ കൃത്യമാകാന്‍ സഹായിക്കും എന്നും വിശ്വാസമുണ്ട്. ഊര്‍ജ്ജത്തെ എളുപ്പത്തില്‍ കടത്തിവടാന്‍ കഴിയുന്ന ലോഹം ആണ് വെള്ളി അതുകൊണ്ടുതന്നെ വെള്ളി മിഞ്ചി കാലില്‍ അണിഞ്ഞു നടക്കുമ്പോൾ ഭൂമിയില്‍ നിന്നും ലഭ്യമാകുന്ന സ്ഥിരോര്‍ജ്ജത്തെ ഇത് വലിച്ചെടുത്ത് ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തിക്കുന്നു, ഇതുവഴി സ്ത്രീകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടും. മിഞ്ചി അണിഞ്ഞാൽ സ്ത്രീകൾക്കുണ്ടാകുന്ന അമിത പിരിമുറുക്കം കുറയുമെന്നാണ് ആസ്ട്രോളജിസ്റ്റുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha