അടുക്കളക്കാരിയായ കടുകിന്റെ ഗുണമേന്‌മയെന്തെന്നു നോക്കാം
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള കടുക് കറി മൂപ്പിക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നത് പല വിധത്തിലുളള അസുഖങ്ങള്‍ക്കും ഉത്തമമാണിത്. കടുകെണ്ണയ്‌ക്ക് വിയര്‍പ്പു ഗ്രന്ഥികളെ ഉത്തേജിപ്പിക്കാന്‍ കഴിയുന്നതിനാല്‍ ശരീരത്തിലെ അഴുക്കു പുറന്തള്ളുന്നതിന് സഹായകമാണിത്. മാത്രമല്ല രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ത്വക്കു രോഗങ്ങള്‍ക്കും ത്വക്കിലെ കാന്‍സര്‍ സാധ്യത കുറയ്‌ക്കാനുള്ള ഔഷധം കൂടിയാണ് കടുകെണ്ണ.
ആഴ്‌ചയിലൊരിക്കല്‍ കടുകെണ്ണ ദേഹത്തു മുഴുവനും തേച്ചു കുളിച്ചാല്‍ ശരീരത്തിന് നല്ല ഉന്മേഷം കിട്ടും.
കടുകെണ്ണയും വെളിച്ചെണ്ണയും തുല്യ അളവില്‍ ചേര്‍ത്ത് ശരീരത്തിലെ കറുത്ത പാടുകളില്‍ പുരട്ടുക. പത്തു മിനിട്ട് കഴിഞ്ഞ് നനഞ്ഞ കോട്ടണ്‍ പാഡു കൊണ്ട് തുടച്ചു മാറ്റുക. കറുത്ത പാടുകള്‍ മാറി കിട്ടും.
മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടു പൊട്ടാതിരിക്കാന്‍ അല്‍പം കടുകെണ്ണ പുരട്ടിയാല്‍ മതി.
രാത്രിയില്‍ കിടക്കുമ്പോള്‍ കടുകെണ്ണ മൂടിയില്‍ തേച്ചു പിടിപ്പിക്കുക.രാവിലെ ഷാംപു ചെയ്‌തു മുടി കഴുകുക. ആഴ്‌ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്‌താല്‍ അകാല നര മാറും.
കടുകെണ്ണയില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ആസ്‌മാരോഗികള്‍ക്ക് നല്ലതാണ്.
https://www.facebook.com/Malayalivartha