വേനൽ ചൂടിൽ കുളിരേകാൻ തണ്ണിമത്തൻ ജ്യൂസ്
വേനല്‍ക്കാലം തുടങ്ങി. വേനലില്‍ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കും. കനത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ പഴച്ചാറുകള്‍ കഴിക്കുന്നത് അത്യുത്തമമാണ്. തണ്ണിമത്തന്‍ കാലവുമാണ്. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ ഏറ്റവുമാശ്രയിക്കാവുന്ന ഒന്നാണ് തണ്ണിമത്തന്‍. ഇതു കാമ്പായി എടുത്തു കഴിയ്ക്കാം. ജ്യൂസാക്കിയും കുടിയ്ക്കാം. പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാമടങ്ങിയ ഇത് ബിപിയുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്.
ആവശ്യമുള്ള സാധനങ്ങള്‍;
തണ്ണിമത്തന്‍ – 1/4 കഷണം
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
വാനിലാ എസ്സന്‍സ് – 2 തുള്ളി
തയ്യാറാക്കുന്ന വിധം ;
തണുപ്പിച്ച് കഷണങ്ങളാക്കിയ തണ്ണിമത്തന്‍ മിക്‌സിയില്‍ മറ്റു ചേരുവകളോടൊപ്പം നന്നായ് അടിച്ചെടുത്ത് ഗ്ലാസിലേക്ക് അരിച്ചൊഴിക്കുക.
https://www.facebook.com/Malayalivartha