ഉറക്കം കളയാന്‍ സ്‌നാക്‌സ്
ഊണ് കഴിഞ്ഞാലുടന്‍ ഉറക്കം വരുന്നതു കാരണം എങ്ങനെയാ ജോലി ചെയ്യുക.
മിക്കവാറും എല്ലാപേരും ഉറക്കെ മാറാന്‍ വേണ്ടി കാപ്പികുടിക്കുക പതിവാണ്. എന്നാലിനി അതു വേണ്ട. കാപ്പിക്കു പകരം സ്‌നാക്‌സ് കഴിച്ചാല്‍ മതി. ശരീരം ഉണരും. ആരോഗ്യം മെച്ചപ്പെടും. ഏതൊക്കെ സ്‌നാക്‌സാണെന്നു നോക്കാം.
സാലഡ്: കാരറ്റ്, വെള്ളരി തുടങ്ങിയവ വേവിക്കുമ്പോള്‍ അതിലെ പോഷകം അപ്പാടെ നശിക്കും. അതുകൊണ്ടു പച്ചയായി തന്നെ കഴിക്കുക. നാരങ്ങാ നീരും വെളുത്തുള്ള ചതച്ചതും കൂടി ചേര്‍ത്തോളൂ. ഉണര്‍വ് ഇരട്ടിയാകും.
അവാകാഡോ: ഫൈബര്‍, വൈറ്റമിന്‍ ഇ, ഫോളേറ്റ് പൊട്ടാസ്യം തുടങ്ങി ഹൃദത്തെ അമ്മയെപ്പോലെ സംരക്ഷിക്കുന്ന പോഷകങ്ങള്‍ അടങ്ങിയതാണ് അവാകാഡോ. സാലഡില്‍ മയോണൈസിനു പകരം അവാകാഡോ ചേര്‍ക്കുക. സാന്‍വിജിലും ഇതു ചേര്‍ക്കാം.
ഓട്ട്‌മീല്‍: വേറൊന്നും ഉണ്ടാക്കാന്‍ നേരം കിട്ടിയില്ലെങ്കില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രേക്ക്‌ഫാസ്‌റ്റ് മാത്രമല്ല ഓട്‌സ്. ഇഷ്‌ടം പോലെ ഫൈബര്‍. എളുപ്പത്തില്‍ ദഹനം. വേവിച്ച ശേഷം പാലിലോ തൈരിലോ ചേര്‍ത്തു കഴിക്കാം. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയതെന്തും ഒപ്പം ചേര്‍ത്തു രുചി കൂട്ടാം.
നട്ട് ബാര്‍: വാല്‍നട്ട്, ബദാം, പിസ്‌ത, ആല്‍മണ്ട്, സണ്‍ഫ念3381;ര്‍, മുന്തിരി തുടങ്ങിയവയൊക്കെ ചേര്‍ത്ത ഒന്നാന്തരം നട്ട് ബാര്‍ കിട്ടും. ക്ഷീണിച്ചിരിക്കുമ്പോള്‍ ഒരു കഷണം കഴിച്ചാല്‍ മതി. മിനിറ്റുകള്‍ക്കകം എനര്‍ജി ശരീരത്തില്‍ നിറയുന്നത് അറിയാം. നമ്മുടെ കടല മിഠായി, എള്ളുണ്ട തുടങ്ങിയവയും ഒന്നാന്തരമാണ്.
പഴങ്ങള്‍: ആപ്പിള്‍, സ്‌ട്രോബറി, പിയര്‍, ഓറഞ്ച് എന്നിവ ഓഫിസില്‍ ഒപ്പം കൊണ്ടു വരാവുന്നതാണ്. വൈറ്റമിന്‍ മിനറല്‍സ് ഒക്കെ ഇഷ്‌ടം പോലെ. ക്ഷീണമറിയാതെ ജോലി ചെയ്യാന്‍ ഇതിനെക്കാള്‍ പറ്റിയതൊന്നുമില്ല.
https://www.facebook.com/Malayalivartha