കറ്റാര്‍വാഴയുടെ ഗുണങ്ങള്
കറ്റാര്‍വാഴയുടെ നീര് ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്‌ക്കുന്നതിനും. മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും ഉപയോഗിക്കാം.
വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണ് കറ്റാര്‍വാഴ.
ഇല അരച്ച് ശിരസ്സില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകികളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറി കിട്ടുകയും ചെയ്യും.
കറ്റാര്‍വാഴയുടെ ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍ പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.
കറ്റാര്‍വാഴയുടെ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വച്ചു കെട്ടിയാല്‍ മതി.
പല തരത്തിലുള്ള ത്വക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് ദിവസവും ലേപനം ചെയ്യുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha