വേനല്‍ച്ചൂടില്‍ ധരിക്കാന്‍ \'ഗ്രാഫിക് ടി-ഷര്‍ട്ട്\'
വേനല്‍ക്കാല വസ്ത്രവിപണിയില്‍ ഇപ്പോള്‍ ഗ്രാഫിക് ടീ-ഷര്‍ട്ടുകളാണ് ഏറെയും. വേനല്‍ച്ചൂടില്‍ കൂള്‍ ആന്‍ഡ് കംഫര്‍ട്ട് ആയതിനാല്‍ ന്യൂജന്‍ ബോയ്‌സ് ആന്‍ഡ് ഗാല്‍സ് ഇതിന്റെ ആരാധകരാണ്. ഒറ്റനോട്ടത്തില്‍ ടി-ഷര്‍ട്ടിലെ പ്രിന്റിന്റെ ആശയം മനസിലാകില്ല. പ്രിന്റില്‍ കാണുന്ന മുഖത്തേക്കു ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാല്‍ അതില്‍നിന്ന് ഒട്ടേറെ മുഖങ്ങള്‍ നമ്മളെ തുറിച്ചുനോക്കുന്നതായി തോന്നും. ഇതുതന്നെയാണ് ഗ്രാഫിക് ടി-ഷര്‍ട്ടുകളെ മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാക്കുന്നതും.
അലറുന്ന സിംഹം, പായുന്ന പുലി, കുതിര, സീബ്ര, പാമ്പുകള്‍ തുടങ്ങി യുവത്വം നെഞ്ചേറ്റുന്ന ചിത്രങ്ങള്‍ നിരവധിയാണ്. പക്ഷിമൃഗാദികളോടും പൂക്കളോടും പൂമ്പാറ്റകളോടും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടുമൊക്കെയാണു പെണ്‍പിള്ളേര്‍ക്കു താല്‍പര്യം.
ചില പ്രിന്റുകള്‍ കണ്ടാല്‍ കുറേ വരകള്‍ അങ്ങോട്ടുമിങ്ങോട്ടും കുത്തിവരച്ചിരിക്കുന്നതുപോലെ തോന്നും. പക്ഷേ ഒന്നുകൂടി ആ ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കിയാലേ മനസിലാകൂ അതു മഹാന്മാരുടെ ചിത്രമാണെന്ന്.
മറ്റൊരു കാര്യം, കാഴ്ചക്കാരനെ പേടിപ്പിക്കണമെന്നു മോഹമുണ്ടെങ്കില്‍ ഭീകര സത്വങ്ങളുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ വാങ്ങി അണിയാം. ഡ്രാക്കുളയും രക്തരക്ഷസുമൊക്കെ ഇത്തരത്തില്‍ നിങ്ങളുടെ നെഞ്ചിലേറി പേടിപ്പെടുത്താനെത്തും.
ടി-ഷര്‍ട്ടിന്റെ നെക്കിലുമുണ്ട് സവിശേഷത. വട്ടക്കഴുത്തിനോടാണു കൂടുതല്‍ പ്രിയം. ഹാഫ് സ്ലീവാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. 200 രൂപ മുതല്‍ ഗ്രാഫിക് ടി-ഷര്‍ട്ടുകള്‍ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha