ഫ്ളോറല്‍ കളക്ഷന്‍സ്
വേനലില്‍ അല്പം കൂളാകാന്‍ യുവ ജനത തെരഞ്ഞെടുക്കുന്നത് ഫ്‌ളോറല്‍ കളക്ഷന്‍സാണ്. ധരിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും കൂടുതല്‍ എനര്‍ജി നിറയ്ക്കാന്‍ ഇതിലും മികച്ചതായ ഡ്രസ് ഇല്ലെന്നാണു ടീന്‍സിന്റെ പക്ഷം.
ഫ്‌ളോറല്‍ പ്രിന്റുള്ള വസ്ത്രങ്ങളില്‍ ക്രിസാന്തമത്തിനും റോസിനുമാണു കൂടുതല്‍ തിളക്കം. ഓവര്‍സൈസ്ഡ് പ്രിന്റുകള്‍ക്കും വന്‍ ഡിമാന്‍ഡുണ്ട് ഫ്രോക്കുകള്‍, മിഡി, കുര്‍ത്തി, മാക്‌സി... ഇങ്ങനെപ്പോകുന്നു ഫ്‌ളോറല്‍ പ്രിന്റ് ചെയ്ത വസ്ത്രശേഖരങ്ങള്‍.
ടീനേജേഴ്‌സിനു പ്രിയം ബ്രൈറ്റ് കളേഴ്‌സിലുള്ള ബോള്‍ഡു പ്രിന്റുകളോടു തന്നെയാണ്. സീ ഗ്രീന്‍, ലൈറ്റ് ബ്ലൂ, പിങ്ക്, പീച്ച് നിറങ്ങളിലുള്ള പേസ്റ്റല്‍ ഫ്‌ളോറല്‍ പ്രിന്റുകള്‍ക്ക് ആരാധകര്‍ ഏറെയാണു വസ്ത്രവ്യാപാരികള്‍ പറയുന്നു. 250 രൂപ മുതലാണ് വില.
https://www.facebook.com/Malayalivartha