ആകര്‍ഷകമായ ആഡംബര പേഴ്‌സുകള്‍
എംബ്രോയിഡറി ക്ലച്ച്
തുണികളിലെ എംബ്രോയിഡറികള്‍ വളരെ ഭംഗിയേറിയതാണ്. ക്ലച്ചു പേഴ്‌സുകളിലും എംബ്രോയിഡറി വര്‍ക്കുകള്‍ക്ക് പ്രിയമേറി വരുന്നുണ്ട്. ഒരു ഭാഗത്ത് കളര്‍ഫുള്‍ ത്രഡ് വര്‍ക്കുകളും മറുഭാഗത്ത് പാഴ്‌സ് എംബ്രോയിഡറികളുമാണ് ഇവയ്ക്കുള്ളത്. നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലാണ് ഇവ എന്നും പ്രത്യക്ഷപ്പെടുന്നത്. ജൂട്ടുകളിലും ബ്രൊക്കെയ്ഡുകളിലും ഉണ്ടകാറുണ്ട്. ഇവ കൈക്കലക്കാന്‍ കുറഞ്ഞത് 1000 മുതല്‍ 3000 രൂപ വരെ മുടക്കേണ്ടി വരും.
ബട്ടര്‍ഫ്‌ലൈ ക്ലച്ച്
സിബ്ബുകളില്‍ ഭംഗിയുള്ള ബട്ടര്‍ഫല്‍കളുടെ ചെയിനുകള്‍ പതിപ്പിച്ചതാണിവ. ക്ലച്ചുബാഗുകളിലെ സാധാരണക്കാരിയാണിവള്‍. കാഷ്വല്‍ മോഡലാണ്.
സാറ്റിന്‍ പേഴ്‌സ്
പഫുകള്‍ കൊണ്ടുമൂടിയ സുന്ദരന്‍ പേഴ്‌സും ലഭ്യമാണ്.സാറ്റിന്‍ തുണിയില്‍ തയ്യ്ച്ച് ചേര്‍ത്ത ആഡംബര ക്ലച്ച്‌പേഴ്‌സുകളാണ് പുതിയ ട്രന്റ്.
ബോക്‌സ് ക്ലച്ച്
ഒറ്റ നോട്ടത്തില്‍ ഇന്‍ഡസ്ട്രുമെന്റ് ബോക്‌സ് ആണെന്നെ തോന്നും .അത്യവശ്യം നീളവും വീതിയുള്ള ഒരു കുഞ്ഞുപെട്ടി.തുറന്നു കഴിഞ്ഞാല്‍ വലിയ അറപോലെ തോന്നും. ഡിജിറ്റല്‍ പ്രിന്റുകള്‍ ഉള്ളവയും കാണാറുണ്ട്.സില്‍വര്‍ ഗോള്‍ഡന്‍ നിറങ്ങളിലും പ്ലെയിന്‍ നിറത്തിലും ഉണ്ട്.പാര്‍ട്ടികളിലാണ് ഇവ കൂടുതല്‍ തിളങ്ങുന്നത്. ഇപ്പോള്‍ വിവിഹ റിസപ്ഷനുകളില്‍ കല്ല്യാണപ്പെണ്ണും കൈയില്‍ കരുതുന്നത് ഇത്തരം മോഡലാണ്.്.
ലെതര്‍ ക്ലച്ച്
വീട്ടമ്മമാരെ ആകര്‍ഷിക്കുന്നവയാണിവ. ഒതുങ്ങിയ നിറങ്ങളില്‍ ആഡംബരങ്ങള്‍ തീരെ കാണില്ല.സിബ്ബുള്ള വലിയ അറകളായിരിക്കും ഇവയ്ക്ക്.
https://www.facebook.com/Malayalivartha