കുട്ടികള്‍ക്ക് ആഹാരം നല്‍കുമ്പോള്‍
കുട്ടികള്‍ക്ക് സമീകൃത ആഹാരം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും പഠനനിലവാരം ഉയര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കു നല്‍കുന്ന ആഹാരത്തില്‍ ശരീരത്തിനുവേണ്ട എല്ലാ ഘടകങ്ങളും ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്.
കുട്ടികള്‍ക്കു നല്‍കേണ്ട പ്രഭാത ഭക്ഷണം
തവിടോടുകൂടിയ ധാന്യങ്ങള്‍ കൊണ്ടുള്ള പലഹാരങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഒരു ഗ്ലാസ് പാലും തീര്‍ച്ചയായും നല്‍കണം. ഒരു മുട്ടയോ ഒരു കപ്പ് കടലയോ പയറോ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. മുട്ട, മീന്‍, ഇറച്ചി, പയര്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ.
തൈര് ഉള്‍പ്പെടുത്തുക. തൈര് അതുപോലെ കഴിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വിവിധ പച്ചടികള്‍ തയ്യാറാക്കി നല്‍കാം.
ചോറിന് പകരം ഇടയ്ക്ക് പുലാവ്, തൈര് സാദം, വെജ് ബിരിയാണി തുടങ്ങിയവ നല്‍കുക.
കുട്ടികള്‍ക്കു നല്‍കേണ്ട സ്‌നാക്‌സ്
നട്‌സോ, പാലോ ചേര്‍ത്ത ഉല്പന്നങ്ങള്‍ ഉള്‍പ്പെടുത്തുക. ചിപ്‌സ് പോലുള്ളവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇവയില്‍ കൊഴുപ്പിന്റെയും ഉപ്പിന്റെയും അംശം വളരെ കൂടുതലാണ്. അട, കൊഴുക്കട്ട, പഴങ്ങള്‍, പഴങ്ങള്‍ കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവ നല്‍കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha