ഹാരിപോര്‍ട്ടര്‍ എഴുത്തുകാരി ജെ.കെ റൗളിങ്ങിന് റസല്‍സ് നഷ്ടപരിഹാരം നല്‍കും
റോബര്‍ട്ട് ഗാല്‍ബ്രെത്ത് എന്ന അപര നാമത്തില്‍ കുക്കൂസ് കോളിംഗ് എന്ന നോവല്‍ എഴുതിയത് പ്രശസ്‌ത എഴുത്തുകാരി ജെ.കെ റൗളിങ്ങാണെന്ന് പത്രത്തിന് ചോര്‍ത്തി നല്‍കിയതിന് നിയമ സ്ഥാപനമായ റസല്‍സ് റൗളിങ്ങിന് നഷ്ടപരിഹാരം നല്‍കും. കുക്കൂസ് കോളിംഗ് എഴുതിയത് റൗളിങ്ങാണെന്ന് ബ്രിട്ടീഷ് പത്രം സണ്‍ഡേ ടൈംസാണ് പുറത്തു വിട്ടത്. ഇവര്‍ക്ക് ഇക്കാര്യം ചോര്‍ത്തി നല്‍കിയത് നിയമ സ്ഥാപനമായ റസല്‍സാണെന്ന് റൗളിങ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റസല്‍സ് ക്ഷമ ചോദിച്ചിരുന്നു. നഷ്ടപരിഹാര തുക സോള്‍ജിയേഴ്‌സ് ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് റൗളിങ് അറിയിച്ചു.
ഹാരിപോര്‍ട്ടര്‍ കഥകളുടെ എഴുത്തുകാരി അപരനാമത്തിലെഴുതിയ കുക്കൂസ് കോളിംഗ് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വിപണിയില്‍ എത്തിയത്. ഇതുവരെ പുസ്‌തകത്തിന്റെ 1500 കോപ്പികള്‍ വിറ്റഴിയപ്പെട്ടിട്ടുണ്ട്. അപരനാമത്തില്‍ പുസ്‌തകം ഇറങ്ങിയപ്പോഴും,മികച്ച പ്രതികരണം ലഭിച്ചപ്പോഴും ഉണ്ടായ അനുഭവം മികച്ചതായതിനാലാണ് ഇക്കാര്യം രഹസ്യമായി വെച്ചതെന്നാണ് റൗളിങ് പറഞ്ഞത്.
https://www.facebook.com/Malayalivartha