മനോഹരമായ നഖങ്ങള്‍ക്കായി പിന്തുടരേണ്ട ചില നഖ സംരക്ഷണ ശീലങ്ങള്‍
കൈവിരലുകളെ മനോഹരമാക്കുന്ന നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് ഭംഗിക്ക് വേണ്ടി തന്നെയാണ്. എന്നാല്‍ ആരോഗ്യമുള്ള നഖങ്ങള്‍ ആരോഗ്യമുള്ള ഒരു ശരീരത്തെ കൂടിയാണ് സൂചിപ്പിക്കുന്നതെന്ന കാര്യവും മറക്കരുത്. കൈവിരലുകളിലെ നഖങ്ങള്‍ കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. ആരോഗ്യമുള്ളൊരാളുടെ നഖങ്ങള്‍ മൃദുലവും ഇടയ്ക്കിടെ പൊട്ടാത്തതും ചെറിയ പിങ്ക് നിറത്തോട് കൂടിയതുമായിരിക്കും. നഖങ്ങള്‍ ശ്രദ്ധിച്ചാല്‍ അനാരോഗ്യം മനസ്സിലാക്കാം എന്നതും ശരിയാണ്.
മനോഹരമായും ആരോഗ്യമുള്ളതായും നഖങ്ങള്‍ സംരക്ഷിക്കാനായുള്ള ചെറിയ ചില കാര്യങ്ങള്‍
എല്ലാ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കിടയിലും നഖങ്ങളുടെ അരിക് ചെറുതായി വെട്ടി കൊടുക്കുക. നഖങ്ങള്‍ വിണ്ട് കീറാതിരിക്കാനും അരിക് പൊട്ടാതിരിക്കാനും നഖങ്ങളുടെ ആകൃതി ശരിയാക്കി നിര്‍ത്താനും ഇത് സഹായിക്കും.
ആഴ്ചയിലൊരിക്കല്‍ ഒരു ചെറിയ പാത്രത്തില്‍ നാരങ്ങ നീര് ചേര്‍ത്ത ചൂടുവെള്ളമെടുത്ത് കൈവിരലുകള്‍ അതില്‍ മുക്കിവെയ്ക്കുക. നഖങ്ങള്‍ക്ക് നല്ല ആരോഗ്യം ഉണ്ടാവുന്നതിന് ഇത് കാരണമാകും.
ബ്യൂട്ടിപാര്‍ലറുകളില്‍ പോയി മാനിക്യൂര്‍ ചെയ്യുമ്പോള്‍ നഖത്തിനടുത്തള്ള പുറം തൊലി പൊട്ടിപ്പോവാതെ ശ്രദ്ധിക്കുക. ഇത് ഇന്‍ഫെക്ഷനുകള്‍ ഉണ്ടാവാന്‍ കാരണമാകും.
നഖങ്ങളില്‍ ഇടയ്ക്കിടെ വെള്ള പാടുകളും വരകളും വരുന്നത് സാധാരണമാണ്. എന്നാല്‍ ഇത് തുടര്‍ച്ചയാവുകയാണെങ്കില്‍ അത് എന്തെങ്കിലും പ്രോട്ടീനിന്റെ കുറവ് കൊണ്ടാവും. ഉടന്‍ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്
നഖങ്ങള്‍ എപ്പോഴും ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കുക. നനഞ്ഞിരിക്കുന്നത് നഖങ്ങള്‍ പൊട്ടാന്‍ കാരണമാകും. സോപ്പുപൊടിയും മറ്റും ഉപയോഗിക്കുമ്പോഴും നഖത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവെയ്ക്കുക. അധിക സമയം സോപ്പ് വെള്ളം കൈയിലിരിക്കുന്നത് നഖങ്ങളെ ദുര്‍ബലപ്പെടുത്തും
തീര്‍ത്തും ചെറുതായി നഖങ്ങള്‍ വെട്ടാതിരിക്കുക. ഇത് നഖങ്ങള്‍ വളരുന്നത് വൈകിപ്പിക്കും. മോയ്‌സ്ച്വറൈസ് ക്രീമുകള്‍ പുരട്ടുമ്പോള്‍ നഖങ്ങളില്‍ കൂടി പുരട്ടാന്‍ ശ്രദ്ധവെയ്ക്കുക.
എല്ലാ എപ്പോഴും നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുന്നത് നഖങ്ങള്‍ക്ക് നല്ലതല്ല. ഇത് നഖങ്ങളില്‍ മഞ്ഞ നിറം പടരാന്‍ ഇടയാക്കും. അതിനാല്‍ ഇട ദിവസങ്ങളില്‍ നെയില്‍പോളിഷിംഗ് ഒഴിവാക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha