പെണ്ണെഴുത്തിന്റെ മൂല്യം മനസിലാക്കിയവര്‍ വേണം അഭിപ്രായം പറയാന്‍-സാറാ ജോസഫ്
പെണ്ണെഴുത്ത് എന്ന സാഹിത്യ സൃഷ്ടിയുടെ മൂല്യം മനസിലാക്കിയിട്ടുള്ളവര്‍ വേണം അഭിപ്രായം പറയാനെന്ന് സാറാജോസഫ്. പെണ്ണെഴുത്തിനെ വിമര്‍ശിച്ച് തൃശ്ശൂര്‍ അതിരൂപത രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് സാറാ ജോസഫ് ഇങ്ങനെ പറഞ്ഞത്. കണ്ണില്‍ വടിയുള്ളവര്‍ അതെടുത്തിട്ടു വേണം മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാനെന്നും സാറാ ജോസഫ് പറഞ്ഞു.
മാധവിക്കുട്ടിയേയും,സാറാജോസഫിനേയും വിമര്‍ശിച്ചു കൊണ്ട് കത്തോലിക്കാ സഭയുടെ മുഖപത്രത്തില്‍ ലേഖനം വന്നിരുന്നു. സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമായി മതത്തെ പഴിക്കുകയാണ് പെണ്ണെഴുത്തുകാര്‍. അരാജകത്വം നിറഞ്ഞ രചനകളാണ് ഇവരുടേത്. പെണ്ണെഴുത്ത് എന്ന പേരില്‍ വികല സൃഷ്ടികളാണ് ഇവര്‍ നടത്തിയിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
അരാജകത്വവും,വ്യഭിചാരവും മാധവികുട്ടിയും സാറാജോസഫും തെറ്റായി കാണുന്നില്ല. സാറാജോസഫിന്റെ സ്വപ്‌നം അരാജകത്വത്തിന്റെ ലോകമാണ്. മാധവികുട്ടിയുടെ പ്രേതമാണ് എല്ലാ പെണ്ണെഴുത്തുകാര്‍ക്കും ബാധിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ അതിരൂപത വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha