ഇന്ന് ധനുമാസത്തിലെ തിരുവാതിര ; കുടുംബത്തിന്റെയും മക്കളുടേയും സര്‍വ്വ ഐശ്വര്യത്തിന് വ്രതാനുഷ്ഠാനം
വിവാഹിതരായ സ്ത്രീകള്‍ കുടുംബത്തിന്റേയും ഭര്‍ത്താവിന്റേയും മക്കളുടെയും ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. അത് കൊണ്ട് തന്നെ ധനുമാസത്തിലെ തിരുവാതിരയെ പൊതുവെ സ്ത്രീകളുടെ ഉത്സവമായാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ചയും പൗർണമിയും തിരുവാതിരയും ചേർന്ന് വരുന്നതിനാൽ ഈ വർഷത്തെ തിരുവാതിര വ്രതാനുഷ്ഠാനം ഇരട്ടിഫലദായകമാണ് .
തിരുവാതിരയുടെ ചടങ്ങുകളിൽ ഉപയോഗിക്കുന്നതെല്ലാം സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കാര്യങ്ങളാണ്.കൈകൊട്ടിക്കളിയും തുടിച്ചു കുളിയുമെല്ലാം ശരീരത്തിനും മനസ്സിനും ഉണർവും ആരോഗ്യവും നൽകും. തിരുവാതിര വ്രതം നോൽക്കുന്നവർ അരിയാഹാരം ഒരു നേരമേ കഴിക്കൂ. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കിഴങ്ങുവർഗങ്ങൾ ഉൾപ്പെട്ടതായിരിക്കും.
തിരുവാതിരയുടെ അന്ന് ഏത്തപ്പഴം നുറുക്കും കായ ഉപ്പേരിയും കൂവ കുറുക്കിയതും തിരുവാതിരപ്പുഴുക്കും ആണ് പ്രധാനം. ഗോതമ്പു കഞ്ഞിയാകും ഉച്ചഭക്ഷണം, ഒപ്പം തിരുവാതിരപ്പുഴുക്കും. കൂവയ്ക്ക് മുലപ്പാലിനോളം ഗുണങ്ങളുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനും ഹോർമോൺ സന്തുലനം നിലനിർത്താനും, ഹൃദയാരോഗ്യമേകാനും രക്തസമ്മർദം നിയന്ത്രിക്കാനും കൂവ സഹായിക്കും. മൂത്രത്തിലെ അണുബാധ അകറ്റാനും കൂവയ്ക്കു കഴിവുണ്ട്. ചർമസൗന്ദര്യത്തിനും നല്ലതാണ് കൂവ.
ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു.
മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന രാത്രിയിലാണ് മഹാദേവന്റെ ജന്മദിനം. അതുകൊണ്ട് ഈ ദിനത്തില്‍ വ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്നതിലൂടെ മഹാദേവന്റ അനുഗ്രഹം ഉണ്ടാകും ഒപ്പം ദീര്‍ഘസുമംഗലിയായി ഇരിക്കുകയും ചെയ്യും എന്നാണ് വിശ്വാസം.
വ്രതാനുഷ്ഠാനം
തിരുവാതിര വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ അതിരാവിലെ കുളിച്ച് പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് വ്രതമാരംഭിക്കുന്നു. അവര്‍ കടുത്ത നോയമ്പോടുകൂടി ആചാരങ്ങള്‍ അനുഷ്ഠിക്കും. തിരുവാതിര നാളിന്റെ തുടക്കം മുതല്‍ അവസാനം വരെയാണ് വ്രതാനുഷ്ഠാനം. ദിവസം തുടങ്ങി അവസാനിക്കുന്നതു വരെ ഉറങ്ങാന്‍ പാടില്ല. അന്നേ ദിവസം സ്ത്രീകള്‍ അരിയാഹാരം പാടേ ഉപേക്ഷിക്കും. ചിലപ്പോള്‍ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നവരുമുണ്ട്. രാത്രിയില്‍ സ്ത്രീകള്‍ എട്ടുകൂട്ടം കിഴങ്ങു വര്‍ഗങ്ങള്‍ ചേര്‍ത്ത് പുഴുക്കുണ്ടാക്കും. “എട്ടങ്ങാടി ചുട്ടുതിന്നുക’ എന്നാണ് ഇതറിയപ്പെടുന്നത്. കൂവ കുറുക്കിയതും എട്ടങ്ങാടിയുമാണ് തിരുവാതിര നാളിലെ പ്രധാന വിഭവങ്ങള്‍.
തിരുവാതിരകളി
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ഇന്നും തിരുവാതിരകളി പ്രധാന ഘടകമായിത്തന്നെ നിലനില്‍ക്കുന്നു. അയ്യപ്പശ്ലോക നമസ്കാരങ്ങള്‍ക്കിടയിലും തിരുവാതിരയ്ക്ക് സായാഹ്ന ചട്ടങ്ങളാണ് പതിവ്. സെറ്റും മുണ്ടും ബ്ലൗസുമാണ് വേഷം. വാലിട്ടു കണ്ണെഴുതി നെറ്റിയില്‍ കുറിയണിഞ്ഞ് ഈറന്‍ മുടി അറ്റം കെട്ടി, തുളസിക്കതിര്‍ ചൂടി മങ്കമാരെത്തും. ഉള്ളത് നാടും നാരീശ്വരന്മാരും അറിയണമെന്നതാണ് ദിവ്യസങ്കല്പം. എല്ലാം മംഗളമായി ഭവിക്കാന്‍ പുലരിയിലും സന്ധ്യക്കും മരണാസ്ഥാവിന്റെ സന്നിധിയില്‍ ഒരു നെയ്ത്തിരികൂടി കത്തിച്ചുവയ്ക്കണം. കുത്തുവിളക്കും പുഷ്പാലങ്കാരവുമിട്ട് വട്ടത്തിലാണ് കൈകൊട്ടിക്കളി. കുമ്മിയും, വഞ്ചിപ്പാട്ടുമൊക്കെ തിരുവാതിരയ്ക്ക് താളമാകും. സായാഹ്നവും സന്ധ്യകളുമാണ് ശ്രാവണര്‍ക്ക് അത്യുത്തമം. ധനുമാസത്തിലെ കോച്ചിവിറയ്ക്കുന്ന മഞ്ഞിലും സുമംഗലിമാര്‍ തിരുവാതിര നാളില്‍ അമ്പലത്തിലെ ആല്‍മരച്ചോട്ടില്‍ ഒന്നിച്ചുകൂടും. വെറ്റില മുറുക്കിനുമുണ്ട് തിരുവാതിര ദിനത്തില്‍ സ്ഥാനം. നേരം പുലരുമ്പോഴേക്കും നൂറ്റിയൊന്ന് വെറ്റില മുറുക്കണമെന്നാണ് മുത്തശ്ശിമാര്‍ പറയുന്നത്.
പൂത്തിരുവാതിര
പൂത്തിരുവാതിര പ്രത്യേക അനുഷ്ഠാനമാണ്. തെക്കും വടക്കും ഒരുപോലെ. സാദൃശ്യമല്ല; സമാസമം. വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിരയാണ് പൂത്തിരുവാതിര. വിവാഹ നിശ്ചയം കഴിഞ്ഞവരും നോമ്പുനോറ്റ് പ്രതിശ്രുത വരനുവേണ്ടി പ്രാര്‍ഥിക്കുന്നു. പൂര്‍ണ ചന്ദ്രന്‍ മാനത്തു തെളിഞ്ഞാല്‍ മനം നിറഞ്ഞു. സങ്കല്പ പൂജ്യം വന്നു വെള്ളവും ഭക്ഷണവും വായില്‍ വെച്ചു കൊടുക്കും.
പാതിരാപ്പൂചൂടല്‍
തിരുവാതിരനാള്‍ രാത്രിയിലാണ് പാതിരാപ്പൂചൂടല്‍ നടക്കുക. വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ തിരുവാതിരപ്പാട്ടുപാടി കൈകൊട്ടിക്കളിക്കും. ശേഷം ഇവര്‍ ഒന്നായി പാതിരാപ്പൂവ് തേടിയിറങ്ങും. അവ കൊണ്ടുവന്ന് ദശപുഷ്പങ്ങളും ചേര്‍ത്ത് ചൂടുകയും തിരുവാതിരയ്ക്ക് ചുവടു വയ്ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha