ഉപഭോക്താവിന്റെ സ്വന്തം ഗ്യാസ് ഏജന്‍സി, ഇവരുടെ സേവനത്തെക്കുറിച്ച് പറയാന്‍ നൂറ് നാവാണ്.,ഗ്യാസ് വില്‍പനയില്‍ മൂന്നാം തവണയും ദേശീയ പുരസ്‌കാരം നേടി തൃശൂരിലെ ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്‍സി
ഏല്ലാ ഗ്യാസ് ഏജന്‍സിക്കാരും ഒരുപോലല്ല എന്നറിയുക. വിളിച്ചാല്‍ ഫോണെടുക്കാത്ത, ആളുകളെ വട്ടം ചുറ്റിക്കുന്ന ഗ്യാസുകാരെക്കുറിച്ച് പരാതി പറയാന്‍ വാക്കുകളില്ല മിക്കവര്‍ക്കും. ഗ്യാസ് ഏജന്‍സി എന്നു കേട്ടാലേ ചിലര്‍ക്ക് ഹാലിളകും എന്നാല്‍ വ്ത്യസ്തമായ ഒരു ഗ്യാസ് ഏജന്‍സിയെ പരിചയപ്പെടാം. സത്യത്തില്‍ ആരും ഇവരെ തിരിച്ചറിയുന്നില്ല എന്നു മാത്രം. ഉപഭോക്താക്കള്‍ക്ക് നൂറു നാവാണ് ഈ ഏജന്‍സിയെക്കുറിച്ച്. തൃശൂരിലെ കണിമംഗലം എന്ന കൊച്ചുഗ്രാമത്തില്‍നിന്നാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടുള്ള ഏജന്‍സിക്കുള്ള അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്. 2001-ല്‍ ആരംഭിച്ച ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്‍സിയാണ് അവാര്‍ഡിന്റെ പൊന്‍തിലകവുമായി കേരളത്തിന്റെ അഭിമാനമായത്. ദേശീയ പുരസ്‌കാരം മൂന്നാം തവണയാണ് തുളസിഭായ് പ്രേംലാല്‍ ദമ്പതികളുടെ ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്‍സിക്കു ലഭിക്കുന്നത്.
2002-2003 ല്‍ 42 സിലിണ്ടറുകളില്‍ തുടങ്ങിയ ശ്രീപത്മനാഭ 2014-2015 ആയപ്പോഴേയ്ക്കും ഒരുലക്ഷത്തിഅറുപതിനായിരം സിലിണ്ടറുകള്‍ വിതരണം നടത്തുന്നുണ്ട്. ഏജന്‍സിയ്ക്ക് നിലവില്‍ ഇതിനോടകം തന്നെ 23500 ഗാര്‍ഹിക ഉപഭോക്താക്കളും 30000 വാണിജ്യ ഉപഭോക്താക്കളും ഉണ്ട്. ഇപ്പോള്‍ ഒരുമാസം ഏകദേശം 21000 സിലിണ്ടറുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്.
2013 - 2014 ല്‍ ഇന്ത്യയിലെ ഭാരത് ഗ്യാസിന്റെ മികച്ച വിതരണക്കാര്‍ക്കുള്ള അവാര്‍ഡും 2014-2015 ല്‍ കൊച്ചിന്‍ ടെറിട്ടറിയുടെ മികച്ച വിതരണക്കാര്‍ക്കുള്ള അവാര്‍ഡും ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്‍സി നേടി.
ബിസിനസ് രംഗത്ത് മുന്‍പരിചയം ഇല്ലാതെയാണ് തുളസിഭായ് ശ്രീപത്മനാഭാ ഗ്യാസ് ഏജന്‍സി ആരംഭിയ്ക്കുന്നത്. അഭിമാനകരമായ ഈ നേട്ടത്തിനു പിന്നില്‍ അത്ഭുതങ്ങളൊന്നും തന്നെയില്ല, മറിച്ച് സ്ഥിരോത്സാഹവും ചിട്ടയായ പ്രവര്‍ത്തനങ്ങളും തന്നെയാണ്. ഏജന്‍സിയുടെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ പത്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്നും അവാര്‍ഡ് അദ്ദേഹത്തിന് സമര്‍പ്പിയ്ക്കുകയാണെന്നും ശ്രീപത്മനാഭ ഭാരത് ഗ്യാസിന്റെ മാനേജിംഗ് ഡയറക്ടറായ തുളസി ഭായ് പറയുന്നു. കൂടാതെ കുടുംബത്തിന്റെയും ആത്മാര്‍ഥതയുള്ള സഹപ്രവര്‍ത്തകരുടേയും പിന്തുണയാണ് തനിയ്ക്ക് പ്രചോദനം പകരുന്നതെന്നും തുളസിഭായ് കൂട്ടിച്ചേര്‍ത്തു.
ഒരിയ്ക്കല്‍ തങ്ങളുടെ ഏജന്‍സിയുടെ ഉപഭോക്താവായ ഒരാള്‍ക്ക് പിന്നീട് മറ്റൊരു ഏജന്‍സിയെ ആശ്രയിക്കേണ്ടി വരുകയില്ല. സിലിണ്ടര്‍ നല്‍കുക മാത്രമല്ല തങ്ങള്‍ ചെയ്യുന്നതെന്നും മറിച്ച് ഉപഭോക്താക്കള്‍ക്ക് വില്‍പനാനന്തര സേവനങ്ങളും നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശ്രീപത്മനാഭ ഏജന്‍സി സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിയ്ക്കുന്നത് സൗജന്യമായിട്ടാണ്. ഹര്‍ത്താല്‍ ദിനങ്ങളിലും മറ്റും ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ എത്തിച്ച് നല്ല സേവനം ഉറപ്പുവരുത്താറുണ്ട്. ഒരു ദിവസം തന്നെ 700 ഗാര്‍ഹിക ഉപഭോക്താക്കളിലേക്കും 12000 വ്യാവസായിക സ്ഥാപനങ്ങളിലേക്കും സിലിണ്ടര്‍ എത്തിക്കാനുള്ള സൗകര്യവും ഏജന്‍സിയ്ക്കുണ്ട്.
സംരംഭങ്ങള്‍ ആരംഭിച്ച് കൃത്യതയോടെയും ഭാവനപൂര്‍ണ്ണതയോടെയും നടപ്പാക്കിയാല്‍ ഏതൊരുസാധാരണക്കാരനും വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറാമെന്ന സന്ദേശം നല്‍കുന്ന ഈ ദമ്പതികള്‍ നമുക്ക് മാതൃകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha