എന്തിന് മുടി സ്ട്രയിറ്റൻ ചെയ്ത് കാശ് കളയണം..? പണച്ചിലവില്ലാതെ ഇനി മുടി നിവർത്താം...
കൃതൃമ വഴിയിലൂടെ മുടി നിവർത്താൻ ശ്രമിച്ചാൽ ഒടുവിൽ ഉള്ള മുടി കൂടെ ഇല്ലാതായാലോ? മുടി സ്ട്രയിറ്റൻ ചെയ്യാനിറങ്ങിപ്പുറപ്പെടും മുന്‍പ് പലരും രണ്ടുവട്ടം ചിന്തിക്കുന്നതിന്റെ കാര്യമിതാണ്. എന്നാൽ ഇനി പണച്ചിലവില്ലാതെ മുടി സ്‌ട്രൈറ്റ് ചെയ്യാന്‍ കഴിഞ്ഞാലോ? എങ്കില്‍ ഇതാ നിങ്ങൾക്ക് ഇനി വീട്ടിലിരുന്ന് തന്നെ മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ഒരു പുത്തന്‍ ടിപ്പ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല ഗുണങ്ങള്‍ കൂടുതലും ആണ്. അതുകൊണ്ട് തന്നെ ഇനി മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ചെയ്യാം. എങ്ങനെയെന്ന് നോക്കാം.
സ്‌പ്രേ ബോട്ടിലാണ് ആദ്യം എടുക്കേണ്ടത്. ഇതില്‍ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാലോ നിറയ്ക്കാം. ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുടി അല്‍പം നനച്ചതിനു ശേഷം ഇത് മുടിയിലേക്ക് സ്‌പ്രേ ചെയ്യുക. തലയോട്ടിയിലും മുടിയുടെ തുമ്പത്തും ഇത് സ്‌പ്രേ ചെയ്യാം. മുടിയില്‍ എല്ലായിടത്തും നല്ലതുപോലെ ആയിക്കഴിഞ്ഞാല്‍ മുടി ചീകാം.
പല്ലകലമുള്ള ചീര്‍പ്പാണ് ഉപയോഗിക്കേണ്ടത്.മുടി ഒരിക്കലും കെട്ടുവീഴാതെ ചീകാന്‍ ശ്രദ്ധിക്കണം. ഇതിനു ശേഷം തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരുമണിക്കൂറെങ്കിലും മുടിയില്‍ തേങ്ങാപ്പാല്‍ ഉണ്ടാവണം. അപ്പോഴും മുടി കെട്ടുവീഴാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കാം. ശേഷം മുടി നല്ലതു പോലെ കഴുകാം.
മുടി കഴുകിയതിനു ശേഷം നന്നായി വിടര്‍ത്തിയിടുക. ഉണങ്ങിക്കഴിഞ്ഞ് മുടിചീകാം . ഉണങ്ങിക്കഴിഞ്ഞാല്‍ മുടി സ്‌ട്രെയ്റ്റ് ആയി നീണ്ട് നിവര്‍ന്ന് കിടക്കും. മുടി സോഫ്റ്റ് ആവുകയും മുടിയുടെ തിളക്കംകൂടുകയും ചെയ്യും.,
https://www.facebook.com/Malayalivartha