അമ്മയുടെ കാര്യങ്ങള്‍ നോക്കാനും നല്ല ചികിത്സ നല്‍കാനും സാധിച്ചു: മന്യയുടെ കുറിപ്പ് വൈറൽ
ജോക്കർ, അപരിചിതൻ, സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മന്യ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മന്യയെ അടുത്ത കാലത്ത് ചില ട്രോളുകളിലൂടെ മലയാളികൾ ഇരു കയ്യും നീട്ടി വീണ്ടും സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ വനിതാ ദിനത്തിൽ മന്യ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയ്ക്ക് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞിച്ച് കുറച്ച് ദിവസങ്ങളായി. ഡയബറ്റിക്കായതിനാല്‍ രണ്ട് കിഡ്‌നിയും തകരാറായിരുന്നു. അമ്മയുടെ കാര്യങ്ങള്‍ നോക്കാനും നല്ല ചികിത്സ നല്‍കാനും സാധിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. സാമ്പത്തികമായി വനിതകള്‍ സ്വതന്ത്രരായിരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.'
'സ്വന്തം കാര്യങ്ങളും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം ചെയ്യണമെങ്കില്‍ അതാവശ്യമാണ്. ആരേയും ആശ്രയിക്കാതെ സ്വതന്ത്ര്യമായി നില്‍ക്കാന്‍ ഞാന്‍ എന്റെ മകളേയും പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസമുണ്ടായാലും അല്ലെങ്കിലും അവരവരുടേതായ കഴിവുകളുണ്ടാകും ഓരോരുത്തര്‍ക്കും. അത് മനസിലാക്കുക. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ സ്ത്രീയാണ് ഇതെന്നുമായിരുന്നു' അമ്മയെ കുറിച്ച് മന്യ എഴുതിയത്. ആശുപത്രിയിൽ നിന്നുള്ള അമ്മയുടെ ചിത്രവും മന്യ പങ്കുവെച്ചു.
മന്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അടുത്തിടെ താൻ തരണം ചെയ്ത് വന്ന ചില അവസ്ഥകളെ കുറിച്ച് പങ്കുവെച്ച് മന്യ എത്തിയിരുന്നു. ജീവിത പോരാട്ടങ്ങളിൽ നിന്നും പിന്മാറരുതെന്നാണ് മന്യ അന്ന് പങ്കുവെച്ച പുതിയ വീഡിയോയിലൂടെയും ക്യാപ്ഷനിലൂടെയും പറഞ്ഞത്. 'ഞാൻ ഇത് ചെയ്തു.... ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെർണിയയ്ക്കും ശേഷമുള്ള ഡാൻസ്. വീണ്ടും എനിക്ക് നടക്കാൻ കഴിയുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാർത്ഥിച്ചവർക്കും നന്ദി' എന്നാണ് അന്ന് മന്യ കുറിച്ചത്. എന്നാൽ സർജറി എന്തിനായിരുന്നു എന്ന് നടി പറഞ്ഞിട്ടില്ല.
നട്ടെല്ലിലെ ഹെർഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പൾപോസസ് ഇന്റർവെർട്രെബൽ സ്‌പേസിൽ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്‌ക് ഹെർണിയ. നൃത്തം സന്തോഷം നൽകുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗായി മന്യ നൽകിയത്. മന്യയുടെ പോസ്റ്റ് വൈറലായതോടെ നടി നിത്യാദാസും മന്യയുടെ സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളുമെല്ലാം പ്രാർഥനകൾ ആശംസിക്കുകയും ചെയ്തിരുന്നു. ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നായികയാകും മുമ്പ് ബാലതാരമായും മന്യ സിനിമകൾ ചെയ്തിരുന്നു. പിന്നീട് മുതിർന്ന ശേഷം മന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി. സീതാരാമ രാജു എന്ന സിനിമയാണ് നായികയായി മന്യ അഭിനയിച്ച ആദ്യ സിനിമ. തെലുങ്കിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. സിനിമയിൽ നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ വിദേശത്ത് ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ നടി കുടുംബിനിയുടേയും അമ്മയുടേയും റോളുകൾ ഭംഗിയായി നിർവഹിക്കുന്നതിനോടൊപ്പം മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാനും മികച്ച മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സിൽ വിജയം കൈവരിക്കാനും നടിക്ക് സാധിച്ചു.
മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ തരംഗമാണ്. 2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2013ൽ വികാസ് ബാജ്പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിലാണ് ഓംഷിക പിറന്നത്. മന്യയ്ക്കെന്നും താങ്ങും തണലും കരുത്തുമായി എപ്പോഴും ഒപ്പമുള്ളത് താരത്തിന്റെ അമ്മയാണ്.
https://www.facebook.com/Malayalivartha