കുറഞ്ഞ വാര്‍ഷിക പ്രീമിയം നിരക്കില്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ 'ജീവന്‍ ദീപം ഒരുമ' പദ്ധതി
കുറഞ്ഞ വാര്‍ഷിക പ്രീമിയം നിരക്കില്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ 'ജീവന്‍ ദീപം ഒരുമ' പദ്ധതി. ഇതില്‍ 11,28,381 വനിതകള്‍ അംഗങ്ങളായതായി മന്ത്രി എം ബി രാജേഷ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണിത്. ് വാര്‍ഷിക പ്രീമിയം 174 രൂപ മാത്രം.
അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണമോ അപകടമരണമോ സംഭവിച്ചാലും അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്തശേഷം ഇതിലെ അംഗം മരിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമിതോടെ ഇല്ലാതാകും.
ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതോടെ മരിച്ച വ്യക്തിയുടെ വായ്പാത്തുക അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകും. ബാക്കി തുക അവകാശിക്കും ലഭ്യമാകുകയും ചെയ്യും.
18 മുതല്‍ 74 വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18നും 50നും ഇടയില്‍ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിച്ചാല്‍ അവകാശിക്ക് ഒരു ലക്ഷം രൂപ ലഭിക്കും.
51--60 പ്രായമുള്ള പോളിസി ഉടമ മരിച്ചാല്‍ 45,000 രൂപയും 61-70 പ്രായക്കാര്‍ക്ക് 15,000 രൂപയും 71-74 പ്രായക്കാര്‍ക്ക് 10,000 രൂപയുമാണ് ലഭിക്കുക. സിഡിഎസ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഗ്രൂപ്പായ ബീമ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍നിന്ന് പ്രീമിയം സമാഹരിക്കുന്നത്. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും ബീമ മിത്രയാണ്.
"
https://www.facebook.com/Malayalivartha