ഇത് ഡല്‍ഹി പെണ്‍കുട്ടിയുടെ മനസലിയിക്കുന്ന ജീവിത കഥ, ഇന്ത്യ ഒന്നിച്ച് വേദനിച്ച ആ പെണ്‍കുട്ടിയെ നമുക്ക് അടുത്തറിയാം
ഡല്‍ഹിയിലേക്ക് വണ്ടി കയറിയപ്പോള്‍ ജ്യോതിയുടെ കുടുംബം സന്തോഷിച്ചു. ഇനി ജ്യോതിയിലാണ് തങ്ങളുടെ പ്രതീക്ഷ. ഡല്‍ഹിയിലെ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് കൂടി കഴിഞ്ഞാല്‍ സ്ഥിരമായ ജോലിയും ശമ്പളവും.
ഉത്തര്‍പ്രദേശിലെ മേദ്വാരകല എന്ന കുഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ മൂത്തമകളായാണ് ജ്യോതി ജനിച്ചത്. ഡല്‍ഹി വിമാനത്താവളത്തിലെ ലോഡിംഗ് വിഭാഗത്തിലെ തൊഴിലാളിയാണ് അച്ഛന്‍. ഡല്‍ഹിയിലെ ഒറ്റമുറി ഫ്‌ളാറ്റിലായിരുന്നുതാമസം. വീട്ടില്‍ കഷ്‌ടപ്പാടുകള്‍ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിലേ ട്യൂഷനെടുത്ത് വീട്ടുകാര്‍ക്കൊരു താങ്ങായി. ഫിസിയോതെറാപ്പിക്ക് അഡ്‌മിഷന്‍ കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ പഠിക്കാനുള്ള കാശിനെക്കുറിച്ചോര്‍ത്തപ്പോള്‍ പേടിയായി. അച്ഛന്റെ നിര്‍ബന്ധപ്രകാരം ഉള്ള ഭൂമിവില്‍ക്കാന്‍ തീരുമാനിച്ചു. ഭൂമി വിറ്റുകിട്ടിയ കാശു കൊണ്ട് ജ്യോതിയെ ഡെറാഡൂണില്‍ ഫിസിയോതെറാപ്പിക്ക് ചേര്‍ത്തു. ഇല്ലായ്‌മകള്‍ക്ക് നടുവിലും ജ്യോതി നന്നായി പഠിച്ചു. കോഴ്‌സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യണം.
അങ്ങനെ ഉത്തര്‍പ്രദേശിലെ തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും ഏറെ പ്രതീക്ഷയോടെ ഡല്‍ഹിയിലേക്ക് ജ്യോതി വണ്ടി കയറി. 23 വയസ് പ്രായം, പരിചയമില്ലാത്ത സ്ഥലം, അതുകൊണ്ടു തന്നെ സൂക്ഷിക്കണേയെന്ന വീട്ടുകാരുടെ ഉപദേശം.
ഡല്‍ഹിയിലെത്തിയപ്പോള്‍ ജ്യോതി കൂടുതല്‍ സ്വതന്ത്രയായതുപോലെ തോന്നി. സുരക്ഷിതമായ തലസ്ഥാന നഗരം. രാത്രിയും പകലാകുന്ന സ്വാതന്ത്ര്യം. ചുരുക്കം ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. പഠനം കഴിഞ്ഞ് ഒന്ന് റിലാക്‌സാവാന്‍ വല്ലപ്പോഴും ഒരു സിനിമ കാണല്‍.
പകല്‍ സമയം ക്ലാസുള്ളതിനാല്‍ രാത്രിയിലെ ഷോയ്‌ക്ക് പോയി. കൂട്ടിന് എഞ്ചിനിയറായ സുഹൃത്തും. സിനിമയും കണ്ട് ലഘു ഭക്ഷണവും കഴിച്ച് റോഡിലെത്തിയപ്പോള്‍ മണി 11. എന്തിന് പേടിക്കണം, ഇത് ഇന്ത്യയുടെ ഹൃദയ കവാടം ഡല്‍ഹി. പോരാത്തതിന് സുഹൃത്തുമുണ്ട്. രാത്രിയായതിനാല്‍ ബസും കുറവാണ്. കിട്ടുന്ന വണ്ടിയില്‍ കയറിപ്പോയില്ലങ്കില്‍ ഓട്ടോയ്‌ക്ക് വലിയ തുക തന്നെയാവും.
ഇവരെ കണ്ട് ഒരു സ്വകാര്യ ബസ് നിര്‍ത്തി. സ്‌കൂള്‍ വണ്ടിയായിരുന്നു അത്. രാത്രികാലങ്ങളില്‍ മുതലാളിയറിയാതെ കള്ളയോട്ടം നടത്തുന്നവരായിരുന്നു അവര്‍. വണ്ടിക്കകത്ത് ആറു ചെറുപ്പക്കാര്‍മാത്രം. പെണ്‍കുട്ടിയും സുഹൃത്തും അടുത്തടുത്തിരുന്നു. യുവാക്കള്‍ ഇടയ്‌ക്കിടയ്‌ക്ക് മദ്യപിക്കുന്നുമുണ്ടായിരുന്നു. അവരുടെ നോട്ടവും കമന്റുകളും ചെറിയ പേടിതോന്നിയെങ്കിലും സഹിച്ചു. ക്രമേണ യുവാക്കളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. അവര്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഇന്നേരം സുഹൃത്ത് പ്രതികരിച്ചു. ഇതോടെ യുവാക്കള്‍ വണ്ടിയുടെ ലിവറെടുത്ത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപെണ്‍കുട്ടിയെ വലിച്ചിഴച്ച് സീറ്റില്‍ കിടത്തി ക്രൂരമായി ബലാത്സംഗം ചെയ്‌തു. അഞ്ചുപേരും മാറിമാറി പീഡിപ്പിച്ചു. ഇതിനിയയില്‍ ക്രൂരവിനോദത്തിനായി പെണ്‍കുട്ടിയുടെ ജനനേന്ത്രിയത്തില്‍ വണ്ടിയുടെ ലിവര്‍ കുത്തിയിറക്കി. മരണവേദന ക്രൂര വിനോദമായി യുവാക്കള്‍ ആസ്വദിച്ചു. ഇന്നേരമെല്ലാം ബസ് ഓടിക്കൊണ്ടേയിരുന്നു.
ആവേശം തീര്‍ന്നപ്പോള്‍ നേരം പുലരാറായി. ഓടുന്ന ബസില്‍ നിന്നും പെണ്‍കുട്ടിയേയും സുഹൃത്തിനെയും വലിച്ചെറിഞ്ഞു. മരണ ശയ്യയില്‍ കിടക്കുന്ന ഇവരെപ്പറ്റി ആരോ പോലീസിനെ വിവരം അറിയിച്ചതോടെയാണ് ലോകം ഈ വാര്‍ത്തയറിഞ്ഞത്.
ജ്യോതി എന്നത് പെണ്‍കുട്ടിക്ക് മാധ്യമങ്ങള്‍ നല്‍കിയ ഒരു സാങ്കലിപിക പേര് മാത്രമാണ്.
പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്കില്‍ Likeചെയ്യുക
https://www.facebook.com/Malayalivartha