ഓണത്തിന് സര്‍ക്കാര്‍ അവധി നാല്; വനിതാ ഹോസ്‌റ്റലുകള്‍ പത്തുദിവസം അടച്ചിടുന്നു
ഓണത്തിന് സര്‍ക്കാര്‍ അവധി നാലു ദിവസം മാത്രമായിരിക്കെ തലസ്ഥാനത്തെ മിക്ക വര്‍ക്കിംഗ് വുമണ്‍സ് ഹോസ്‌റ്റലുകളും പത്തുദിവസം അടച്ചിടുന്നു. പതിമൂന്നാം തീയതി രാവിലെ അടയ്‌ക്കുന്ന ഹോസ്‌റ്റലുകള്‍ തുറക്കുക 23ാം തീയതിയാണ്. പ്രവൃത്തി ദിനമായ വെള്ളിയാഴ്‌ച രാവിലെ ഏഴുമണിക്കു തന്നെ അന്തേവാസികള്‍ ഹോസ്‌റ്റലില്‍ നിന്നും ഇറങ്ങിത്തരണമെന്ന നിര്‍ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാണെങ്കിലും സ്വകാര്യസ്ഥാപനങ്ങളില്‍ ശനിയാഴ്‌ചയും പ്രവൃത്തിദിനമാണ്.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അനേകം സര്‍ക്കാര്‍-ഇതര ജീവനക്കാര്‍ തലസ്ഥാന ജില്ലയില്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ സ്‌ത്രീകള്‍ കൂടുതലും ആശ്രയിക്കുന്നത് വനിതാ ഹോസ്‌റ്റലുകളെയാണ്. അതുകൊണ്ടുതന്നെ ഇവ കോളേജ് ഹോസ്‌റ്റലുകളെ പോലെ നീണ്ട കാലയളവ് അടച്ചിടുന്നത് വിവിധ ഓഫീസുകളിലെ ജീവനക്കാരായ അന്തേവാസികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.
കേരളത്തിലെ ഹോസ്‌റ്റലുകളില്‍ അധികവും മത-ജാതി സംഘടനകള്‍ നടത്തുന്നവയാണ്. അവയെല്ലാം അമ്പതോളം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നവരുമാണ്. എന്നാല്‍ ഇത്രകാലത്തിനുള്ളില്‍ സമൂഹത്തില്‍ അല്ലെങ്കില്‍ സ്‌ത്രീകളുടെ തൊഴില്‍ സാഹചര്യത്തില്‍ വന്ന മാറ്റങ്ങള്‍ ഈ ഹോസ്‌റ്റലുകളൊന്നും അറിഞ്ഞ മട്ടില്ല. രാത്രി ഏഴുമണി കഴിഞ്ഞാല്‍ ഹോസ്‌റ്റലുകളില്‍ പ്രവേശനമില്ല. എന്തെങ്കിലും കാരണങ്ങളാല്‍ വൈകിപ്പോയാല്‍ ഹോസ്‌റ്റല്‍ വാര്‍ഡന്റെ വക പൂരപ്പാട്ട് കേള്‍ക്കാനാണ് ഉദ്യോഗസ്ഥരായ അന്തേവാസികളുടെ യോഗം.
ഇടക്കിടയ്‌ക്ക് ഹോസ്‌റ്റല്‍ ഫീസ് കൂട്ടാറുണ്ടെങ്കിലും ഭക്ഷണക്രമത്തില്‍ യതൊരു വിധമാറ്റവുമില്ല. ശരിയായ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ പോഷകാഹാരങ്ങള്‍ ലഭിക്കുന്നതിന് ഹോസ്‌റ്റലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തെ മാത്രം ആശ്രയിച്ചതുകൊണ്ട് കാര്യമില്ല. അത്രയ്‌ക്ക് മോശമാണ് ഓരോ ഹോസ്‌റ്റലുകളിലേയും മെനു. എന്നാല്‍ ശമ്പളത്തിന്റെ പകുതിയും ഹോസ്‌റ്റലില്‍ കൊടുക്കേണ്ടി വരുന്ന ഒരു അന്തേവാസിയെ സംമ്പന്ധിച്ച് ഹോസ്‌റ്റലിലെ ആഹാരം മാത്രം കഴിച്ച് ജീവിക്കുകയെ നിവൃത്തിയുള്ളൂ. ഇതിന്റെ ഫലമായി കൃത്യമായ മാസമുറകള്‍ ഇല്ലാത്തതുള്‍പ്പെടെ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഹോസ്‌റ്റലില്‍ താമസിക്കുന്ന വനിതകളില്‍ കണ്ടു വരുന്നത്.
ഹോസ്‌റ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നിയന്ത്രിക്കാനും ഉള്ള സര്‍ക്കാര്‍ നിയമങ്ങളോ വ്യവസ്ഥകളോ ഇല്ല. അതുകൊണ്ടു തന്നെ ഹോസ്‌റ്റല്‍മാനേജുമെന്റുകളുടെ നിയമങ്ങളെ അവിടെ നടപ്പാകൂ. വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ഒരു വകുപ്പും ഇത്തരം പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. വനിതാ വികസന കോര്‍പ്പറേഷന്‍ നടത്തുന്ന ഹോസ്‌റ്റലുകളില്‍ പോലും സ്‌ത്രീകള്‍ക്ക് ഇത്തരം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
https://www.facebook.com/Malayalivartha