വീഡിയോ രാജി യൂറ്റിയൂബില്‍ സൂപ്പര്‍ ഹിറ്റ്
ഒരാള്‍ക്ക് ഓഫീസില്‍ നിന്ന് രാജിവെക്കാന്‍ ഏതെല്ലാം വഴി സ്വീകരിക്കാം? രാജി കത്തെഴുതി അല്ലെങ്കില്‍ ഇമെയില്‍ വഴി തന്റെ ആവശ്യെ സ്ഥാപന മേധാവിയെ അറിയിക്കാം എന്നെല്ലാം ആകുമല്ലേ മറുപടി. എന്നാല്‍ ഇക്കാര്യത്തില്‍ വളരെ വ്യത്യസ്ഥമായ രീതി അവതരിപ്പിച്ചിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തക.
വീഡിയോയിലൂടെയാണ് മറീന ഷിഫ്രിന്‍ എന്ന 25 വയസുകാരി തന്റെ രാജി ബോസിനെ അറിയിച്ചത്. ഈ സ്ഥാപനത്തിലെ ജോലി തനിക്ക് മടുത്തുവെന്നും, രണ്ടു വര്‍ഷമായി തന്റെ വിലപ്പെട്ട സമയവും ബന്ധങ്ങളും ജോലിയിലൂടെ നഷ്ടമായെന്നുമാണ് മറീന വീഡിയോയില്‍ പറയുന്നത്. മറ്റൊരു രസകരമായ കാര്യം ഇവര്‍ നൃത്തം ചെയ്‌തുകൊണ്ടാണ് തന്റെ പരാതി പറയുന്നതും രാജി അറിയിക്കുന്നതും. ഈ വീഡിയോ യൂട്യൂബിലും ഇട്ടിട്ടുണ്ട്.
ഇതിനോടകം വൈറല്‍ വീഡിയോ ആയി ഇത് പരന്നു കഴിഞ്ഞു. വീഡിയോ കണ്ടപ്പോള്‍ ബോസിന്റെ റിയാക്ഷന്‍ എന്തായിരുന്നു എന്നു ചോദിച്ചപ്പോള്‍ ' ഞാന്‍ നിങ്ങളുടെ രാജി സ്വീകരിച്ചിരിക്കുന്നു' എന്ന ചെറിയ വാചകത്തില്‍ ബോസ് തന്റെ മറുപടി ഒതുക്കി എന്നാണ് മറീന പറയുന്നത്.
https://www.facebook.com/Malayalivartha