വനിതകള്‍ക്കുമാത്രമായുള്ള ബാങ്കിന് തുടക്കമായി
വനിതകര്‍ക്ക് മാത്രമായുള്ള ബാങ്കിന് തുടക്കമായി. മുംബൈയില്‍ ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ബ്രാഞ്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉല്‍ഘാടനം ചെയ്‌തു. യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിയും ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്തു. മുംബൈ നരിമാന്‍ പോയന്റിലെ എയര്‍ ഇന്ത്യ കെട്ടിടത്തിലാണ് ബാങ്കിന്റെ ശാഖ ആരംഭിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉഷ അനന്ത സുബ്രഹ്മണ്യത്തെയാണ് ബാങ്കിന്റെ ചെയര്‍മാനും എംഡിയുമായി നിയമിച്ചിരിക്കുന്നത്. സത്രീകള്‍ക്കു പുറമെ പുരുഷന്മാര്‍ക്കും പണമിടപാട് നടത്താന്‍ ബാങ്കില്‍ സൗകര്യമുണ്ടാകും.
1,000 കോടി രൂപ മൂലധനത്തോടെയാണ് ബാങ്ക് സ്ഥാപിക്കുന്നത്. മുംബൈക്കു പുറമെ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, അഹ്മദാബാദ്, ഗുവാഹതി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും ഈ വര്‍ഷം തന്നെ ബ്രാഞ്ചുകള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായ നവംബര്‍ പത്തൊമ്പതിന് ബാങ്കിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha