അശക്തയല്ല സ്ത്രീ : കിരണ്‍ മസുംദാര്‍ ഷാ
തൊഴിലിടങ്ങളില്‍ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോര്‍പ്പറേറ്റ് ലോകത്തെ ശക്തരായ വനിതകള്‍ മുതല്‍ അസംഘടിത മേഖലകളിലെ സ്ത്രീ തൊഴിലാളികൾ വരെ ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.ഇതിനെതിരെ പ്രതികരിക്കുകയാണ് ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ
പണ്ട് പുരുഷന്മാരുടെ കുത്തകയായി കണ്ടിരുന്ന പലരംഗത്തും സ്ത്രീകൾ ഇപ്പോൾ ചുവടുറപ്പിച്ചു കഴിഞ്ഞു. സ്ത്രീകളോട് ഉണ്ടായിരുന്ന സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ പറയുന്നത് 1978 ൽ അന്ന് 25 വയസ്സുമാത്രം ഉണ്ടായിരുന്ന ,യാതൊരു ബിസിനസ്സ് പിൻബലവും അവകാശപ്പെടാനില്ലാത്ത കാലത്ത് ഈ രംഗത്തേക്ക് കടന്നു വന്നപ്പോൾ ഒരു സ്ത്രീ മേധാവിയായ തന്റെ കൂടെ ബിസിനസ്സ് സംരംഭത്തിൽ ജോലിചെയ്യാൻ മിക്കവരും മടിച്ചിരുന്നു എന്നാണ്. ഒരു സ്ത്രീയുടെ കീഴിലുള്ള ജോലിക്ക് സ്ഥിരതയുണ്ടാകില്ല എന്നാണ് പലരും കരുതിയിരുന്നത്. ചിലർ കരുതിയത് കിരണ്‍ മാനേജിങ് ഡയറക്ടറുടെ പി എ ആയിരിക്കും ,ഒരിക്കലും ഒരു സ്ത്രീ കമ്പനി മാനേജിങ് ഡയറക്ടർ ആവുകയില്ല എന്നാണ്. അതുപോലെ ബിസിനസ്സ് ആവശ്യത്തിന് ക്രെഡിറ്റു കൊടുക്കാനും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും മടിച്ചു, ഒരു സ്ത്രീക്ക് വായ്‌പകൃത്യമായി തിരിച്ചടക്കാൻ കഴിയില്ല എന്ന് തന്നെ അവർ വിശ്വസിച്ചു. പലരും അവരുടെ അച്ഛൻ ഗ്യാരണ്ടി നിന്നാൽ വായ്പ്പകൊടുക്കാമെന്നും പറഞ്ഞിരുന്നത്രെ.
ഇപ്പോൾ ഈ അവസ്ഥക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നിരുന്നാലും ജോലിസ്ഥലത്തും മറ്റും സ്ത്രീ പലപ്പോഴും അപമാനിക്കപ്പെടാറുണ്ട്. ഒരു സ്ത്രീ തന്റെ അഭിപ്രായം പറഞ്ഞാൽ അവൾ പിന്നെ തന്റേടിയായ മാറുന്നു. സ്ത്രീ വെറും ശരീരം മാത്രമല്ലെന്നും ആ ശരീരത്തിനുള്ളില്‍ ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സും പ്രവര്‍ത്തിയ്ക്കുന്ന തലച്ചോറുമുണ്ടെന്നുള്ള കാര്യം അഭ്യസ്ഥവിദ്യരായ സഹപ്രവര്‍ത്തകര്‍ പോലും ഓര്‍ക്കാറില്ല. പലപ്പോഴും സ്ത്രീയുടെ കൂടെ ജോലിചെയ്യുന്ന പുരുഷ സഹപ്രവർത്തകർ തന്നെയാണ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്.
സ്ത്രീക്കു നേരെ നടത്തുന്ന ആംഗ്യങ്ങളും പ്രയോഗിക്കപ്പെടുന്ന വാക്കുകള്‍ പോലും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായാല്‍ കുറ്റമായി കാണുന്ന നിയമം 2013 മുതൽ നിലനില്ക്കുന്നുണ്ട്.
എന്നാലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീലം നിറഞ്ഞ കമന്റുകളുമൊക്കെ ഓഫീസുകളിലും മറ്റും ഇപ്പോഴും ഉണ്ട്.
സ്ത്രരീകള്ക്കുനെയുള്ള ആക്രമണങ്ങളോട് പ്രതികരിക്കുന്നതിലും സ്വയം
സ്ത്രീകളെ പ്രതികരണ സജ്ജരാക്കി മാറ്റുന്നതിലും സംഘടനകള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്. വര്ഷം തോറും ഇത്തരം സെമിനാറുകൾ നടത്തി വനിതാ തൊഴിലാളികൾക്ക് ആത്‌മവിശ്വാസം നൽകേണ്ടതുണ്ട്. പൊതുസ്ഥലത്തും ജോലിസ്ഥലത്തും എങ്ങിനെ പെരുമാറാണെമെന്നു നിഷ്‌കർഷിക്കുന്ന ശില്പശാലകളും സിമ്പോസിയങ്ങളും നടത്തണം. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന അവസരങ്ങളിൽ എങ്ങിനെ പ്രതികരിക്കണമെന്ന് സ്ത്രീകളെ ബോധവതികളാക്കേണ്ടതുണ്ട്. ഇത്തരം സംഘടനാ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജവും ആവേശവും ധൈര്യവും സ്ത്രീകളില്‍ വലിയ തോതില്‍ ആത്മവിശ്വാസം വളർത്തും .പുരുഷന്മാർ തന്റെ ഒപ്പം ജോലി ചെയ്യുന്നവരെ ബഹുമാനിക്കാൻ പഠിക്കണം. സ്ത്രീ വെറും ശരീരം മാത്രമല്ല എന്ന ബോധം പുരുഷന്മാരിൽ വളർത്തിയെടുക്കണം.
പുരുഷനൊപ്പം എല്ലാ ജോലികളും ചെയ്തു തീർക്കാനുള്ള കഴിവ് സ്ത്രീക്കുമുണ്ടെന്നു അവൾ മനസ്സിലാക്കണം. സ്ത്രീ ആയതുകൊണ്ട് മാത്രം യാതൊരു തരത്തിലുള്ള സൗജന്യവും ആരിൽനിന്നും സ്വീകരിക്കില്ല എന്ന തീരുമാനം ഉണ്ടാകണം.
lഅതുപോലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനും അവൾക്ക് കഴിയണം.സ്ത്രീ അബലയല്ല എന്നും അശക്തയല്ല എന്നും തെളിയിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. വീട്ടിലും ജോലിസ്ഥലത്തും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ നമ്മളോരോരുത്തരും തയ്യാറാകണം.അത്തരം അതിക്രമങ്ങൾ മുളയിലേ നുള്ളിയാൽ പിന്നീട് റേപ്പ് പോലെ ഹീന പ്രവൃത്തികളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം.
സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണാൻ കഴിയുന്ന ഒരു സമൂഹത്തിനുവേണ്ടി നമുക്ക് ഒത്തുചേർന്നു പ്രവർത്തിക്കാം
https://www.facebook.com/Malayalivartha