ബെഡ് ഷീറ്റില്‍ കറ പുരണ്ടാല്‍ നീക്കം ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
ബെഡ്‌ഷീറ്റില്‍ കറ പുരണ്ടാല്‍ അത് നീക്കം ചെയ്യാന്‍ കുറച്ചു പ്രയാസമാണല്ലേ. എത്ര ശ്രമിച്ചാലും ചിലപ്പോള്‍ അത് പോകാറേയില്ല. എന്നാലിതാ ചില പൊടിക്കൈകള്‍
ബെഡ് ഷീറ്റില്‍ കറ പുരണ്ടതു പെട്ടെന്നു കണ്ടാല്‍ സാധാരണ തണുത്ത വെളളത്തില്‍ കുതിര്‍ത്തു കഴുകുക. നമ്മള്‍ തുണി കഴുകാനുപയോഗിക്കുന്ന ഡിറ്റര്‍ജന്റും ഉപയോഗിക്കാം.
കറ ഉണങ്ങിപ്പോയാല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നനച്ച ശേഷം പേപ്പര്‍ ടവ്വലുകള്‍ ഉപോയോഗിച്ച് അഴുക്ക് നീക്കുക. ഈ അവസരത്തില്‍ ഷീറ്റ് വെള്ളത്തില്‍ കുതിര്‍ത്തരുത് .
ഷാംപൂ കറ നീക്കം ചെയ്യുന്നതില്‍ വളരെ പ്രയോജനപ്രദമാണ്. ഏത് തരം ഷാംപൂവും ഉപയോഗിക്കാം.
ബേക്കിംഗ് സോഡ ഇത് ചെ.ലവു കുറഞ്ഞതും സുരക്ഷിതവുമായ ഒരു മാര്‍ഗ്ഗമാണ്. ബേക്കിംഗ് സോഡയും തണുത്ത വെള്ളവും ചേര്‍ത്ത് ഒരു ലായനിയുണ്ടാക്കി കറ പുരണ്ട ഭാഗത്ത് പുരട്ടുക. 30 മിനിറ്റ് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ഉരയ്‌ക്കുക. കറ നിശ്ശേഷം മാറും.
മീറ്റ് ടെന്‍ഡറൈസര്‍ പഴക്കം ചെന്ന കറകള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു.
https://www.facebook.com/Malayalivartha