അല്‌പം കാത്തിരുന്നാലെന്താ, കടിഞ്ഞൂലില്‍ കിട്ടിയത് നാല് പൊന്നോമനകളെ
കുഞ്ഞുങ്ങളില്ലാതെ വര്‍ഷങ്ങളോളം ചികിത്സയിലായിരുന്ന പ്രിന്‍സിക്ക് കടിഞ്ഞൂല്‍ പ്രസവത്തില്‍ കിട്ടിയത് നാലു കുഞ്ഞുങ്ങളെ. ഒറ്റമശ്ശേരി കുരിസങ്കല്‍ ജോസിയുടെ ഭാര്യ 30 വയസ്സുകാരി പ്രിന്‍സിക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം കൈവന്നത്. കുട്ടികളുണ്ടാകാതെ വര്‍ഷങ്ങളോളം ചികിത്സ നടത്തിയ ഇവര്‍ക്ക് ലോട്ടറി അടിച്ച പോലെയാണ് മൂന്ന് ആണ്‍കുട്ടികളേയും ഒരു പെണ്‍കുഞ്ഞിനേയും ലഭിച്ചത്.
അഞ്ചു വര്‍ഷം മുന്‍പാണ് പ്രിന്‍സിയും ജോസിയുമായുള്ള വിവാഹം നടന്നത്. കുട്ടികളുണ്ടാകാതെ വന്നതോടെ നിരവധി ചികിത്സകള്‍ നടത്തി. ഒടുവിലാണ് ചേര്‍ത്തല കിന്റര്‍ ആശുപത്രിയിലെത്തിയത്. ഡോ ജെയ്‌ത സാമന്തയുടെ നേതൃത്വത്തില്‍ സിസേറിയനിലൂടെയാണ് 4 കുട്ടികളേയും പുറത്തെടുത്തത്. എന്നാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ചു.
രണ്ടു മാസത്തെ ചികിത്സക്കു ശേഷം കുഞ്ഞുങ്ങളെ പൂര്‍ണ ആരോഗ്യത്തോടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. നിര്‍മ്മാണ തൊഴിലാളിയാണ് ജോസി. ജോസിയുടെ കുടുംബം കണ്ണിമ വെട്ടാതെ സംരക്ഷിക്കുകയാണ് ഈ ന്‌ല് പൊന്നോമനകളേയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha